BEYOND THE GATEWAY

ഗുരുവായൂർ ക്ഷേത്രത്തിൽ കീഴ്ശാന്തിക്ക് സസ്പെൻഷൻ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ കീഴ്‌ശാന്തിയെ പ്രവർത്തിയിൽ നിന്നും സസ്പെൻ്റ് ചെയ്തു. കഴിഞ്ഞ ദിവസം ചേർന്ന ഭരണ സമിതി യോഗത്തിലാണ് ക്ഷേത്രം കീഴ്‌ശാന്തി മുളമംഗലം ശ്യാമിനെ ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റർ കെ പി വിനയൻ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്.

പൊതു അവധി ദിവസങ്ങളിൽ രാവിലെ ആറു മണി മുതൽ രണ്ടു മണി വരെ നെയ്യ് വിളക്ക് ശീട്ടാക്കുന്നവരൊഴിച്ച് ആർക്കും പ്രത്യേക വരിയിലൂടെ നാലമ്പലത്തിനകത്തേയ്ക്ക് സ്പെഷ്യൽ ദർശനം അനുവദനീയമല്ലാത്ത സാഹചര്യത്തിൽ, ചൊവ്വാഴ്ച്ച രാവിലെ ആറുമണിയ്ക്ക് ശേഷമെത്തിയ അന്തർജ്ജനങ്ങളെ നാലമ്പലത്തി നകത്തേയ്ക്ക് ജീവനക്കാരുടെ വരിയിലൂടെ കടത്തി വിട്ടില്ലെന്ന ആക്ഷേപവുമായി ഇദ്ദേഹം നാലമ്പലത്തിനകത്തുവെച്ച് ക്ഷേത്രം അസി: മാനേജർ എ വി പ്രശാന്തിനോടും, ക്ഷേത്രം സെക്യൂരിറ്റി ഉദ്യോഗസ്ഥരോടും കയർക്കുകയും, ക്ഷേത്ര മര്യാദകളെ മാനിയ്ക്കാതെ സംസാരിയ്ക്കുകയും ചെയ്തതിനാണ് ഇയാളെ സസ്പെന്റ് ചെയ്തതെന്ന് അഡ്‌മിനിസ്‌ട്രേറ്റർ അറിയിച്ചു. ചില കീഴ് ശാന്തിമാർ ക്ഷേത്രാചാരങ്ങൾക്ക് വിരുദ്ധമായി പ്രവൃത്തിക്കുണ്ടെന്ന ആക്ഷേപത്തിന് വര്ഷങ്ങളുടെ പഴക്കമുണ്ടെന്നും പറയുന്നു.

മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് ഇത്ര വലിയ സുരക്ഷ വീഴ്ച അധികൃതരുടെ ശ്രദ്ധയിൽ വന്നത്. ഇതോടെ കേന്ദ്ര ഇന്റലിജന്സ് വിഭാഗത്തിന്റെ സൂക്ഷമ നിരീക്ഷണത്തിലായി ഗുരുവായൂർ ക്ഷേത്രം. ഇതിൻ്റെ ഭാഗമായി പൂജാരിമാർ അടക്കമുള്ളവർക്ക് സുരക്ഷ പരിശോധനക്ക് ശേഷം മാത്രമേ ക്ഷേത്ര ത്തിലേക്ക് പ്രവേശനമുള്ളു.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...