ഗുരുവായൂർ: ഗുരുവായൂരിൻ്റെ സാമൂഹ്യ സാംസ്കാരിക, ജീവകാരുണ്യ രംഗത്ത് സജീവമായി നിലകൊള്ളുന്ന റിട്ടയേർഡ് ഡി.ഐ.ജി (രജിസ്ട്രേഷൻ ഡിപ്പാർട്ട്മെൻ്റ്) ആർ.വി. അലിയുടെ നവതിയും, അദ്ദേഹം രചിച്ച ‘ഗുരുവായൂർ ഇന്നലെ ഇന്ന് എന്ന പുസ്തകത്തിൻ്റെ പ്രകാശന കർമ്മവും ഞായറാഴ്ച നടക്കും. ഗുരുവായൂർ നഗരസഭ ടൗൺ ഹാളിൽ രാവിലെ 9.30 മണി മുതൽ ആരംഭിക്കുന്ന ആഘോഷ പരിപാടി ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്യും.
നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പുസ്തകത്തിൻ്റെ പ്രകാശനം സാഹിത്യ അക്കാദമി വൈസ്ചെയർമാൻ അശോകൻ ചെരുവിൽ കവിരാധാകൃഷ്ണൻ കാക്കശ്ശേരിക്ക് നൽകി നിർവ്വഹിക്കും. മുൻ എം.എൽ.എ മാരായ പി.ടി. കുഞ്ഞിമുഹമ്മദ്, ടി.വി. ചന്ദ്രമോഹൻ കെ.വി.അബ്ദുൾ ഖാദർ ഗീത ഗോപി,ഗരുവായുർ ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ എന്നിവർ മുഖ്യാതിഥികളാകും ആർ.കെ. ജയരാജ്, പി.പി. വർഗ്ഗീസ് തുടങ്ങി. സാമൂഹ്യ സാംസ്കാരിക, സാഹിത്യ, രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. തുടർന്ന് സമാദരണവും, മണലൂർ ഗോപിനാഥ് അവതരിപ്പിക്കുന്ന ഓട്ടൻതുള്ളലും, സ്നേഹസ്പർശം അംഗങ്ങളുടെ കലാപരിപാടികളും സ്നേഹ വിരുന്നും ഉണ്ടാകും. ഗുരുവായൂർ പൗരാവലിയും, സ്നേഹസ്പർശം ഗുരുവായൂരും സംയുക്തമായാണ് നവതി ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.