ഗുരുവായൂർ: തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെകട്ടറി ടി.വി.അനുപമ ഐ.എ.എസ് ഗുരുവായൂർ നഗരസഭയുടെ വിവിധ സ്ഥാപനങ്ങളിൽ ഔദ്യോഗിക സന്ദർശനം നടത്തി.
സംസ്ഥാനത്ത് മാലിന്യ സംസ്കരണത്തിൻ്റെ ചുമതലയുള്ളയാൾ എന്ന നിലയിൽ നഗരസഭയുടെ ബയോ പാർക്കിലെ വിവിധ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി. അജൈവ മാലിന്യ സംസ്കരണത്തിൻ്റെ ഭാഗമായുള്ള MCF, RR F, ജൈവ മാലിന്യ സംസ്കരണ കേന്ദ്രമായ വളനിർമ്മാണ ശാല, ബയോകംപോസ്റ്റ് മീഡിയ നിർമ്മാണ കേന്ദ്രം എന്നിവ സന്ദർശിച്ചു. ഇതിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഗ്യാസ് ക്രിമിറ്റോറിയവും, വഴിയോര വിശ്രമ കേന്ദ്രവും,ചിൽഡ്രൻസ് പാർക്കും സന്ദർശനം നടത്തി.
നഗരത്തിലെ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെൻ്റർ, മൾട്ടി ലെവൽ കാർ പാർക്കിംഗ് പ്ലാസ, നിർമ്മാണം പൂർത്തിയായി വരുന്ന ഷിസ്റ്റേഹോം എന്നിവയും സന്ദർശിച്ചു.
നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, നഗരസഭ സെക്രട്ടറി എച് അഭിലാഷ് കുമാർ, ക്ലിൻ സിറ്റി മാനേജർ കെ എസ് ലക്ഷ്മണൻ, റവന്യു ഓഫീസർ ബിന്ദു, റവന്യു സൂപ്രണ്ട് സുനിൽ, സീനിയർ പബ്ലിക് ഹെൽത്ത് ഇപ്പെക്ടർമാരായ, വി കെ കണ്ണൻ, സി കാർത്തിക പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സുജിത് കുമാർ, കെ എസ് പ്രദീപ്, CDS മെമ്പർ സെക്രട്ടറി ജിഫിജോയ്, NULM സിറ്റി മിഷൻ മാനേജർ വി എസ് ദിപ എന്നിവർ സന്നിഹിതരായി.