BEYOND THE GATEWAY

കർക്കിട വാവുബലിക്ക് (ആഗസ്റ്റ് 3) പെരുന്തട്ട ശിവക്ഷേത്ര പരിസരം സജ്ജമായി.

ഗുരുവായൂർ: പിതൃതർപ്പണ ബലി സമർപ്പണത്തിന് ഏറ്റവും പ്രധാനവും, വിശേഷവും നൽക്കപ്പെടുന്ന “കർക്കിടക വാവുബലി “യ്ക്ക് ശ്രേഷ്ഠദിനമായ 2024 ആഗസ്റ്റ് 3 (കർക്കിടകം – 19 ) ന് ശനിയാഴ്ച്ച ബലി തർപ്പണകർമ്മത്തിന് പുകൾപെറ്റ പെരുന്തട്ട ശിവക്ഷേത്ര സവിധത്തിൽ കർമ്മാചാര്യൻ രാമകൃഷ്ണൻ ഇളയതിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ തീർത്ഥകുള പരിസരത്ത് വിപുലമായ സൗകര്യങ്ങളും, സംവിധാനങ്ങളും ഒരുക്കി മോക്ഷപ്രാപ്തിയോടെ ഭക്ത്യാധരപൂർവം നടത്തപ്പെടുന്നു.

വാവ് ബലി ദിനമായ ആഗസ്റ്റ് 3 ന് പുലർച്ചെ 4 മണിക്ക് ആരംഭം കുറിച്ച് കാലത്ത് 9 മണി വരെയാണ് ബലി തർപ്പണ സമയം. തിരക്ക് നിയന്ത്രിയ്ക്കുന്നതിനായിട്ടാണ് ബലിതർപ്പണ കർമ്മസമയം ക്രമപ്പെടുത്തിയിട്ടുള്ളത്. പന്തലിട്ടു് കൃത്യമായ സ്ഥലവും ,പ്രഭാത ഭക്ഷണവും, സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ബലിതർപ്പണത്തിന് ശേഷം പെരുന്തട്ട ശിവക്ഷേത്രത്തിൽ അനുബന്ധ വിശേഷാൽ വഴിപാടുകളും ശീട്ടാക്കുന്നതിന് സൗകര്യവുമുണ്ട്. വിശദമായ അന്വേഷണങ്ങൾക്കു്.9605560862 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. പെരുന്തട്ട ശിവക്ഷേത്രവുമായും വിവരങ്ങൾക്ക് ബന്ധപ്പെടാവുന്നതാണു്

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...