BEYOND THE GATEWAY

റാന്തൽ സമരവുമായി കോൺഗ്രസ്സ്

ഗുരുവായൂർ : ഗുരുവായൂരിൻ്റെ പ്രധാന പ്രവേശന കവാടങ്ങളിലും പരിസരങ്ങളിലും കാലങ്ങളായി ഹൈമാസ്റ്റ് ലൈറ്റുകൾ കത്താതെ പ്രദേശം ഇരുട്ടിലായിട്ടും കണ്ണ് തുറക്കാത്ത നഗരസഭ അധികാരികൾക്കെതിരായി ജനപ്രതിക്ഷേധം ഏറ്റെടുത്ത് കൊണ്ടു് പടിഞ്ഞാറെനടയിൽ കത്താത്ത ഹൈമാസ്റ്റ് ലൈറ്റിന് താഴെറാന്തൽ കത്തിച്ച് പ്രകാശം നൽകി ഗുരുവായൂർ കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ”റാന്തൽ സമരം ” നടത്തി.മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ മണികണ്oൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമരം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് ഉൽഘാടനം ചെയ്തു.

നഗരസഭ കൗൺസിലർമാരായ കെ.പി.എ.റഷീദ്, സി.എസ് സൂരജ്, വി.കെ.സുജിത്ത്, മുൻ ബ്ലോക്ക് പ്രസിഡണ്ട് ആർ.രവികുമാർ നേതാക്കളായ ബാലൻ വാറണാട്ട്, പി.ഐ. ലാസർ ശശി വാറണാട്ട്, സ്റ്റീഫൻ ജോസ്, ഷൈൻ മനയിൽ,പ്രിയ രാജേന്ദ്രൻ കെ.കെ.രഞ്ജിത്ത്; വി.കെ ഷൈമിൽ പ്രദീഷ് ഓടാട്ട്, വി.കെ.നവനീത്, സി.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. നിലവിലുള്ള ഹൈമാസ്റ്റ് ലൈററുകൾ ഇരുട്ടിലായിട്ടും അവതെളിയിയ്ക്കാതെ നിസ്സംഗത പുലർത്തി നാളെ ഉൽഘാടന മാമാങ്കം നടത്തുന്നതിനെതിരായും സമരത്തിലൂടെ പ്രതിക്ഷേധിച്ചു. വി.കെ.ജയരാജ്, റെയ്മണ്ട് ചക്രമാക്കിൽ,പി.ആർ പ്രകാശൻ,ജോയ് തോമാസ് ,പ്രേം. ജി മേനോൻ, ബാബു ആലത്തി, മനാഫ് പരുത്തിക്കാട്ട്, എന്നിവർ നേതൃത്വം നൽകി

➤ ALSO READ

ഗുരുവായൂർ ക്ഷേത്രം ഭണ്ഡാരം തീപിടുത്തം: സുരക്ഷാ വീഴ്ച അന്വേഷിക്കും – ദേവസ്വം.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ശ്രീകോവിൽ മേൽക്കൂരയിൽ വെൽഡിങ്ങ് പ്രവൃത്തിക്കിടെ തീപ്പൊരി വീണ് ഭണ്ഡാരത്തിലെ നോട്ടുകൾ കത്തിയ സംഭവത്തിൽ സുരക്ഷാ വീഴ്ച അന്വേഷിക്കും. അതിനായായി പോലീസിന് കത്ത് നൽകാൻ തീരുമാനിച്ചതായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.  കത്തിനശിച്ച...