BEYOND THE GATEWAY

പൈതൃകം ഗുരുവായൂർ സൈനിക സേവാസമിതി; കാർഗിൽ വിജയ് ദിവസ് രജത ജൂബിലി ആഘോഷിച്ചു..

ഗുരുവായൂർ: പൈതൃകം ഗുരുവായൂർ സൈനിക സേവാസമിതിയുടെ ആഭിമുഖ്യത്തിൽ 1999 ജൂലായ്‌ 26 ന് നടന്ന കാർഗിൽ വിജയത്തിന്റെ 25 വർഷം ആഘോഷിക്കുന്ന 2024..ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ കർമ്മ പരിപാടികളോടെ ആഘോഷത്തിന്റെ ഔപചാരിക ഉദ്ഘാടനം നടന്നു.

സൈനികരെ ആദരിക്കുക, സൈന്യത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാനുള്ള വേദികളിൽ സംഘടിപ്പിക്കുക, സ്കൂൾ, കോളേജ് വിദ്യാർഥികൾക്കായി ദേശസ്നേഹ സദസ്സുകൾ സംഘടിപ്പിക്കുക, പഠനക്ലാസ്സുകൾ, ചിത്രപ്രദർശനം, വിരമിച്ച സൈനികർക്കിടയിൽ ജീവകാരുണ്യ പ്രവർത്തനം എന്നീ ലക്ഷ്യങ്ങൾ മുന്നോട്ടു വെച്ചാണ് 2024-25 ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾ ആവിഷ്‌കരിച്ചിരിക്കുന്നത്.

കാർഗിൽ ദിനമായ ജൂലൈ 26 രാവിലെ 9 മണിക്ക് ഗുരുവായൂർ നഗരസഭ ലൈബ്രറി ഹാളിൽ വെച്ച് ആയതിന്റെ ഔപചാരിക ഉദ്ഘാടനസദസ്സ് സംഘടിപ്പിച്ചു. ലൈബ്രററി അങ്കണത്തിലെ ഗാന്ധിപ്രതിമക്ക് സമീപം പ്രത്യേകം സജ്ജമാക്കിയ അമർജ്ജവാൻ സ്ഥൂപത്തിന് മുന്നിൽ നിലവിളക്കു കൊളുത്തി പുഷ്പാർച്ചന നടത്തി.

തുടർന്ന് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങ് 1971 ലെ ഇന്ത്യ.. പാക് യുദ്ധത്തിൽ പങ്കെടുത്ത ബ്രിഗേഡിയർ രവീന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. പൈതൃകം സൈനിക സേവാസമിതിയുടെ പൊന്നാടയും ഉപഹാരവും രവീന്ദ്രൻ നായർക്ക് നൽകി

പൈതൃകം സൈനിക സേവാസമിതി ചെയർമാൻ, കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ബ്രിഗെഡിയർ എൻ. എ. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. ദീർഘകാലത്തെ സൈനിക സേവനത്തിനു ശേഷം കേരള സർക്കാർ നിയമപാലനവേദികളിൽ അഹോരാത്രം സേവനം അനുഷ്ഠിക്കുന്ന “ഹോം ഗാർഡു”കളെ ബാഡ്ജ് ഓഫ് ഹോണർ, ഉപഹാരം എന്നിവ നൽകി ആദരിച്ചു.
പരേഡിന് നേതൃത്വം നൽകിയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പൊന്നാടയും ഫലകവും നൽകി ആദരിച്ചു.

കുന്നംകുളം പോളിടെക്‌നിക്, മമ്മിയൂർ എൽ. എഫ്‌ കോളേജ് എന്നിവിടങ്ങളിലെ എൻ. സി. സി. കേഡറ്റുകളുടെ പരേഡും ചടങ്ങിന് മുന്നോടിയായി സംഘടിപ്പിച്ചിരുന്നു.

പൈതൃകം ഗുരുവായൂർ കോർഡിനേറ്റർ അഡ്വ. രവി ചങ്കത്ത് ആമുഖഭാഷണം നടത്തി. മേജർ പി. ജെ. സ്റ്റൈജു, മനോരമ ലേഖകൻ വി. പി. ഉണ്ണികൃഷ്ണൻ, ജനറൽ കൺവീനർ കെ. കെ. വേലായുധൻ, ഖജാൻജി കെ. സുഗതൻ, പൈതൃകം രക്ഷാധികാരി പ്രൊഫ. വി. എം. നാരായണൻ നമ്പൂതിരി, സെക്രട്ടറി മധു. കെ. നായർ,കൺവീനർ മാരായ മണലൂർ ഗോപിനാഥ്,കുമാരി തമ്പാട്ടി എ. കെ. ദിവാകരൻ, ശ്രീധരൻ മാമ്പുഴ, ജ്യോതിവാസ് എങ്ങണ്ടിയൂർ,വരുണൻ കൊപ്പര, രവീന്ദ്രൻ വട്ടരങ്ങത്ത്, എന്നിവർ പ്രസംഗിച്ചു.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...