BEYOND THE GATEWAY

കരുണയുടെയും,കാരുണ്യത്തിൻ്റെ നിറവിൽ ഗുരുവായൂരിൽസുവിത സംഗമം

ഗുരുവായൂർ: ജീവകാരുണ്യ സംഘടനയായ സുവിതം ഫൗണ്ടേഷൻ ഗുരുവായൂരിൻ്റ ആഭിമുഖ്യത്തിൽ നൂറോളം അമ്മമാർക്ക് പെൻഷനും, അന്നദാനവും, ചികിത്സാ സഹായവും നൽകി സുവിത സംഗമം നടത്തി.

മാതാ കമ്മ്യൂണിറ്റി ഹാളിൽ വയനാട് ഉരുൾപൊട്ടലിൽ വിട പറഞ്ഞവർക്ക് ആദരാജ്ഞലി അർപ്പിച്ച് ആരംഭം കുറിച്ച സംഗമം പി ടി കുഞ്ഞുമുഹമ്മദ്- മുൻ എം എൽ .എ ഉദ്ഘാടനം ചെയ്തു. റിട്ട ദേവസ്വം ഡെപ്യൂട്ടി അഡ്മിനേസ്ട്രറും, ദേവസ്വം മുൻ ഭരണ സമിതി അംഗവുമായ കെ പി കരുണാകരൻ അധ്യക്ഷനായി. നൂറോളം അമ്മമാർക്ക് പെൻഷൻ വിതരണവും, തെരെഞ്ഞെടുക്കപ്പെട്ടവർക്ക് ചികിത്സാ ധനസഹായ വിതരണവും നടത്തി.

സുവിതം സെക്രട്ടറി വരുണൻ കൊപ്പര സ്വാഗതവും, ബാലൻ വാറണാട്ട് ആമുഖ പ്രസംഗവും നടത്തി. മുൻ നഗരസഭ ചെയർമാൻ മേഴ്സി ജോയ്, മുൻ നഗരസഭ കൗൺസിലറും, സഹകാരിയുമായ ആർ വി അബ്ദുൾ മജീദ്, കെ എച്ച് ആർ എ പ്രസിഡണ്ട് ഒ കെ ആർ മണികണ്ഠൻ, സിസ്റ്റർ റോസിലിൻ, മാർട്ടിൻ ആൻറണി, എം വിജയലക്ഷ്മി ടീച്ചർ, എന്നിവർ. സംസാരിച്ചു. അമ്മമാരുടെ കവിത – ഗാനാലാപനവും സ്നേഹവിരുന്നും ഉണ്ടായിരുന്നു. പരിപാടിയ്ക്ക് ആൻ്റോ ആൻ്റണി, ഇന്ദിരാ കരുണാകരൻ, പി എസ് സുലോചന, ലതാ ബാലൻ, എം വി പ്രദീപ് എന്നിവർ നേതൃത്വം നൽകി. വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് കഴിയാവുന്ന സഹായ ഹസ്തം ഒരുക്കുവാനും യോഗം തീരുമാനിച്ചു.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...