BEYOND THE GATEWAY

ഗുരുവായൂർ നഗരസഭയിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ യോഗം നടത്തി.

ഗുരുവായൂർ: മഴക്കെടുതി മൂലം ഉണ്ടായേക്കാവുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന് ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭ ലൈബ്രറി ഹാളിൽ വച്ച് ഗുരുവായൂർ നഗരസഭ പ്രദേശത്തെ ജനപ്രതിനിധികളുടേയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടേയും യോഗം നടത്തി.

നഗരസഭ വൈസ് ചെയർ പേർസൺ അനീഷ്മഷനോജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.എം. ഷഫീർ, ഷൈലജ സുധൻ, എ.എസ്.മനോജ്,
ബിന്ദു അജിത് കുമാർ, കൗൺസിലർ കെ.പി.ഉദയൻ , നഗരസഭ സെക്രട്ടറി അഭിലാഷ്.കുമാർ എച്ച്, താലൂക്ക് ഓഫീസ് പ്രതിനിധി എൻ.എം.ഹുസൈൻ, ഗുരുവായൂർ എസ്.എച്ച്.ഒ.പ്രേമാനന്ദൻ , ക്ലീൻ സിറ്റി മാനേജർ കെ.എസ്.ലക്ഷ്മണൻ, സൂപ്രണ്ട് സുനിൽ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

ഗുരുവയൂർ നഗരസഭ പ്രദേശത്ത് പറയത്തക്ക പ്രശ്‌നങ്ങൾ ഇല്ലെങ്കിലും മഴ ശക്തി പ്രാപിക്കുകയാണെങ്കിൽ അതുമൂലം ഉണ്ടായേക്കാവുന്ന സാഹചര്യങ്ങൾ നേരിടുന്നതിന് സംവിധാനങ്ങൾ ഒരുക്കുന്നതാണ്.

സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിൽ അപകടകരമായി നിൽക്കുന്ന മരങ്ങളോ ശിഖരങ്ങളോ മുറിച്ച് മാറ്റുന്നതിന് പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
നഗരസഭയുടെ പൊതു ഇടങ്ങളിലും
പിഡബ്ലിയുഡിയുടെ ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ വെട്ടി മാറ്റുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ
നടപടി സ്വീകരിക്കുന്നതാണ്.

ഏതെങ്കിലും വീടുകളിൽ വെള്ളം കയറുകയോ വീടിന് തകരാറുകൾ സംഭവിക്കുകയോ ചെയ്താൽ ഉടനെ അവരെ മാറ്റി താമസിപ്പിക്കുന്നതിനാവശ്യമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

കാലങ്ങളായി വെള്ളം ഒഴുകി പോകുന്ന തോടുകളും നീർച്ചാലുകളും
മണ്ണിട്ട് നികത്തരുത്. ഇത്തരം പ്രവണതകൾ ശ്രദ്ധയിൽപ്പെട്ടാൽ കർശനമായ നടപടികൾ സ്വീകരിക്കുന്നതാണ്.

ഗുരുവായൂർ നഗരസഭ പ്രദേശത്ത് ഏതെങ്കിലും തരത്തിലുള്ള ദുരന്തത്തിന് സാധ്യത ഉണ്ടെങ്കിൽ ആയത് നഗരസഭയുടെ കൺട്രോൾ റൂമിൽ അറിയിക്കേണ്ടതാണെന്ന് ഗുരുവായൂർ നഗരസഭ സെക്രട്ടറി അറിയിച്ചു

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...