BEYOND THE GATEWAY

വയനാട് ദുരന്തം; ഗുരുവായൂർ ദേവസ്വം താൽക്കാലിക ജീവനക്കാർ കൈകോർക്കുന്നു.

ഗുരുവായൂർ: വയനാട് ദുരന്തത്തിൻ്റെ പശ്ചാതലത്തിൽ ഗുരുവായൂർ ദേവസ്വത്തിലെ 200 ഓളം വരുന്ന താൽക്കാലിക ജീവനക്കാർ സഹായ ഹസ്തവുമായി കൈകോർക്കുന്നു. ജീവനക്കാരുടെ ഒരു ദിവസത്തെ വേതനം സ്വരൂപിച്ച് 10 ചാക്ക് അരി, ചാക്ക് പഞ്ചസാര, കുടിവെള്ളം ബോട്ടിലുകൾ, ബിസ്കറ്റ്, ബ്രഡ്, പരിപ്പ്, പയർ, പുതപ്പുകൾ, നൈറ്റികൾ, ലുങ്കികൾ, പായ, ബക്കറ്റുകൾ, സാനിറ്ററി പാഡുകൾ, പഴം, പച്ചക്കറി ഇനങ്ങൾ മറ്റ് അവശ്യ വസ്തുക്കൾ എന്നിവയുമായി വീക്അപ്പ് വാൻ ജില്ലാ കളക്ക്‌ടറിലേക്ക് അയച്ചു.

ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു. അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ സന്നിഹിതരായിരുന്നു. താൽക്കാലിക ജീവനക്കാരായ വിജീഷ് വി വി, സന്ദീപ്, വിനയചന്ദ്രൻ, ഷനു മോഹൻ, നിജേഷ്, ഷാജി, ഉണ്ണികൃഷ്ണൻ എ വി, ബോസ്, എ ജി രാജേഷ്, രഘു  തുടങ്ങിയവർ നേതൃത്വം നൽകി.

പത്തിലധികം വർഷം ഗുരുവായൂർ ദേവസ്വത്തി താൽക്കാലിക ജീവനക്കാരായി ജോലി ചെയ്ത ശേഷം സുപ്രീം കോടതി വിധിയെ തുടർന്ന് ജോലിയുടെ കാര്യത്തിൽ അനിശ്ചിതത്വം നേരിടുന്ന സമയത്താണ് വയനാട് ദുരന്തത്തിൽ പ്പെട്ടവർക്ക് ഒരു കൈത്താങ്ങാവാൻ മനുഷ്യത്യമുള്ള ഈ ചെറുപ്പക്കാർ തയ്യാറാവുന്നത് എന്നത് അവരുടെ സാമൂഹ്യ പ്രതിബദ്ധത ഉയർത്തിക്കാണിക്കുന്നു.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...