BEYOND THE GATEWAY

ഗുരുവായൂർ നഗരസഭയിൽ കർഷകോത്സവം; കർഷക അവാർഡിനായി അപേക്ഷിക്കാം.

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെയും ഗുരുവായൂർ, തൈക്കാട്, പൂക്കോട് കൃഷി ഭവനുകളുടെയും സംയുക്താഭിമുഖ്യത്തിൽ ചിങ്ങം 1 കർഷകദിനത്തിൽ ഗുരുവായൂർ നഗരസഭയിലെ മികച്ച കർഷകരെ ആദരിക്കുന്നു.

ആയതിലേക്ക് താഴെ പറയുന്ന വിഭാഗത്തിലുള്ള കർഷകരുടെ അപേക്ഷ ക്ഷണിക്കുന്നു. 1.മികച്ച ജൈവ കർഷകൻ, 2.വനിത കർഷക, 3.വിദ്യാർത്ഥി കർഷകൻ, 4.പട്ടിക ജാതി കർഷകൻ, 5.മുതിർന്ന കർഷകൻ, 6.കർഷക തൊഴിലാളി, 7.ഉദ്യാന കർഷകൻ, 8.സമ്മിശ്ര കർഷകൻ

വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ 2024 ആഗസ്റ്റ് 8 വൈകുന്നേരം 5 മണിക്കുള്ളിൽ അതാത് കൃഷിഭവനുകളിൽ എത്തിക്കേണ്ടതാണ്. അപേക്ഷ എഴുതുമ്പോൾ വാർഡ് നമ്പർ, സ്ഥലം, ഫോൺ നമ്പർ എന്നിവ കൃത്യമായി എഴുതേണ്ടതാണ്. കഴിഞ്ഞ 3 വർഷത്തിനുള്ളിൽ ആദരിക്കപ്പെട്ടവർ അപേക്ഷ സമർപ്പിക്കാൻ പാടുള്ളതല്ലെന്നും ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അറിയിച്ചു.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...