BEYOND THE GATEWAY

ഗുരുവായുരിൽ പൈതൃകം കലാക്ഷേത്രയുടെ കളിയരങ്ങ് ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് തിരിതെളിച്ചു

ഗുരുവായൂർ: ഗുരുവായൂർ പൈതൃകം കലാക്ഷേത്രയുടെ നേതൃത്വത്തിൽ വൈവിധ്യ കലകളുടെ സംഗമമായി പൈതൃകം കളിയരങ്ങ് നടത്തി. അനുഷ്ഠാന തനത് കലാരൂപങ്ങൾ വേദിയിൽ അവതരിപ്പിച്ചു. ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് കളിയരങ്ങിന് തിരിതെളിച്ചു.

കലാക്ഷേത്രം ചെയർമാൻ മണലൂർ ഗോപിനാഥ് അധ്യക്ഷനായി. പി എസ് പ്രേമാനന്ദൻ, അഡ്വ രവി ചങ്കത്ത്, സി രാജഗോപാ ലൻ, മധു കെ. നായർ, കെ കെ വേലായുധൻ, പി ജെ സ്റ്റൈജു, ആർ ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

കലാമണ്ഡലം മുരുകദാസിൻ്റെ അഷ്ടപദി, രൂപാ രാകേഷിന്റെ ഓട്ടൻതുള്ളൽ, ചാന്ദിനി ടീച്ചറുടെ തിരുവാതിരക്കളി, പാലയ്ക്കൽ ശശിയുടെ നന്തുണിപ്പാട്ട്, ചൂണ്ടൽ സുധർമൻ്റെ പുള്ളുവൻ പാട്ട്, പ്രസീദ പാലുവായ് അവതരിപ്പിച്ച നൃത്തശില്പം, കെ മോഹനകൃഷ്ണൻ്റെ സംഗീത നിശ എന്നിവയുണ്ടായി. പുറങ്ങ് അശോകൻ (പുല്ലാങ്കുഴൽ), ശബരീഷ് (കീബോർഡ്), ശരത് (തബല), ബബിൽ മണലൂർ (മൃദംഗം) എന്നിവർ പക്കമേളമൊരുക്കി.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...