BEYOND THE GATEWAY

തിരുനാമാചാര്യൻ ആഞ്ഞം മാധവൻ നമ്പൂതിരിയുടെ ജീവചരിത്രം പ്രകാശനം ചെയ്തു.

ഗുരുവായൂർ: ഗുരുവായൂരിൻ്റെ കഥാകാരൻ ഉണ്ണികൃഷ്ണൻ പുതൂർ രചിച്ച തിരുനാമാചാര്യൻ ആഞ്ഞം മാധവൻ നമ്പൂതിരിയുടെ ജീവചരിത്ര പുസ്തകം ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ. നാരായണാലയത്തിലെ അധിപൻ സ്വാമി സന്മയാനന്ദ സരസ്വതിക്ക് നൽകി കൊണ്ട് പ്രകാശന കർമ്മം നിർവ്വഹിച്ചു.

മാനവസേവ മാധവസേവയാണെന്ന് കാണിച്ച യതിവര്യൻ്റെ ജീവിതം പുതിയ തലമുറക്ക് ദിശാബോധം നൽകുന്നതാണെന്ന് ചെയർമാൻ അറിയിച്ചു. സമാധിയായി 3 വ്യാഴവട്ടം പിന്നിട്ടിട്ടും പഞ്ചാക്ഷര മന്ത്രത്തിലൂടെ ആചാര്യൻ ഉയർത്തിയ ആത്മീയ ദർശനങ്ങളുടെ പ്രസക്തിയും പരിമളവും ഇന്നും സമൂഹത്തിൽ പരിലസിച്ചുകൊണ്ടിരിക്കുകയാന്നെന്ന് പുസ്തകം സ്വീകരിച്ചു കൊണ്ട് സ്വാമി സന്മയാനന്ദ സരസ്വതി അഭിപ്രായപ്പെട്ടു.

ആഞ്ഞം തിരുമേനി ജീവിച്ചിരിക്കുമ്പോൾ തന്നെ ജീവചരിത്രം എഴുതുന്നതിനു പുതൂർ ഉണ്ണികൃഷ്ണൻ തയ്യാറെടുത്തെങ്കിലും 1988 മാർച്ചിൽ ആഞ്ഞം തിരുമേനി വിഷ്ണുപാദംപൂകി. അതിനു ശേഷമാണ് ഗുരുവായൂർ ദേവസ്വം സത്രം ഹാളിൽ വെച്ച് ആദ്യ പതിപ്പ് കെ കരുണാകരൻ, എം പി വീരേന്ദ്രകുമാറിന് നൽകി പ്രകാശന കർമ്മം നിർവ്വഹിച്ചത്.. 2013ൽ രണ്ടാമത്തെ പതിപ്പും പ്രകാശനം ചെയ്തു. തുടർന്നാണ് 2024 ൽ മൂന്നാം പതിപ്പ് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ. പ്രകാശനം ചെയ്യുന്നത്.
ചടങ്ങിൽ പ്രൊഫസർ രംഗനായിക്, ഷാജു പുതൂർ, ആലക്കൽ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

➤ ALSO READ

ഗുരുവായൂർ മെട്രോ ലിങ്ക്സിൻ്റെ 16-ാമത് അഖില കേരള ചിത്ര രചന മത്സരം സിനിമ താരം ശിവജി ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ:ഗുരുവായൂർ മെട്രോലിങ്ക്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പതിനാറാമത് അഖില കേരള ചിത്രരചന മത്സരം നടത്തി 3800ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്ത ഈ മത്സരം ഗരുവായൂർ എൽ എഫ് കോളേജിൽ വച്ചാണ് സംഘടിപ്പിച്ചത്. ക്ലബ്ബ് പ്രസിഡൻറ്...