BEYOND THE GATEWAY

രാമായണത്തിന് നിത്യ പ്രസക്തി : ഡോ എസ് കെ വസന്തൻ.

ഗുരുവായൂർ: എഴുത്തച്ഛന്റെ രാമായണത്തിന് നിത്യജീവിതത്തിൽ ഇന്നും പ്രസക്തിയുണ്ടെന്നും, അഞ്ഞൂറ് വർഷം മുമ്പ് എഴുത്തച്ഛൻ ആവിഷ്കരിച്ച ഭാഷ ഒരു മാറ്റവും ഇല്ലാതെ നില നിൽക്കുന്നു. ഏറെ അതിശയിപ്പിക്കുന്ന ഒന്നാണത്. പ്രശസ്ത സാഹിത്യ നിരൂപകൻ പ്രൊഫറുമായ ഡോ എസ്.കെ വസന്തൻ അഭിപ്രാപ്പെട്ടു.

ഗുരുവായൂർ ദേവസ്വം ചുമർ ചിത്ര പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച രാമായണം ത്രിദിന ദേശീയസെമിനാറും ചിത്ര പ്രദർശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ എസ് കെ വസന്തൻ. ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ അധ്യക്ഷനായ ചടങ്ങിൽ ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ .പി സി ദിനേശൻ നമ്പൂതിരിപ്പാട് മുഖ്യാതിഥിയായിരുന്നു. മുൻ ചീഫ് സെക്രട്ടറി ഡോ.വി പി ജോയ് “രാമായണത്തിന്റെ തത്വശാസ്ത്രം”എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. പ്രപഞ്ചത്തിൻ്റെ ദുഃഖം ശമിപ്പിക്കുകയെന്നതാണ് രാമായണ കാവ്യ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ക്രോധമാകുന്ന അഗ്നിയെ ശമിപ്പിക്കുന്ന ജലമാണ് തത്വചിന്തയെന്ന് ലക്ഷ്മണോപദേശ സന്ദർഭത്തെ ഉദാഹരിച്ച് അദ്ദേഹം പറഞ്ഞു.

ദേവസ്വം ഭരണസമിതി അംഗം വി ജി രവീന്ദ്രൻ, ചുമർചിത്ര പഠന കേന്ദ്രം പ്രിൻസിപ്പാൾ എം നളിൻബാബു, പബ്ലിക്കേഷൻ അസി മാനേജർ കെ ജി സുരേഷ് കുമാർ, കലാനിലയം സൂപ്രണ്ട് മുരളി പുറനാട്ടുകര എന്നിവർ സംസാരിച്ചു. ഉച്ചക്ക് ശേഷം നടന്ന സെമിനാറിൽ ഡോ എൻ കെ സുന്ദരേശ്വരൻ, എൻ ജയകൃഷ്ണൻ, വി കെ അനിൽ കുമാർ എന്നിവർ സെമിനാറിൽ വിഷയം അവതരിപ്പിച്ചു. സെമിനാർ ആഗസ്റ്റ് 7 നു സമാപിക്കും.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...