BEYOND THE GATEWAY

ഗുരുവായൂർ ദേവസ്വം ക്ലോക്ക്റും സംവിധാനം കാര്യക്ഷമമാക്കണം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന ഭക്തജനങ്ങളുടെ ചെരിപ്പും മറ്റും വസ്തുക്കളും സൂക്ഷിക്കുന്നതിനുള്ള ദേവസ്വത്തിൻ്റെ ക്ലോക്ക് റും കാര്യക്ഷമമാക്കണമന്ന് ഭക്തജനങ്ങൾ. തിരക്കുള്ള ദിവസങ്ങളിൽ ക്ഷേത്ര ദർശനത്തിനു നിൽക്കുന്നതു പോലെ ചെരിപ്പു സൂക്ഷിക്കുന്നതിനും തിരിച്ച് എടുക്കുന്നതിനും ഭക്തജനങ്ങൾക്ക് ഏറെ നേരം ക്യൂവിൽ നിൽക്കേണ്ടി വരുന്നുണ്ട്. ഈ തിരക്കിൽ, ക്യൂ നിന്ന് ചെരുപ്പ് കൗണ്ടറിൽ കൊടുക്കാൻ നിന്നാൽ അടുത്ത ട്രെയിൻ പോകും, ക്ഷേത്ര നട അടക്കും ഭഗവത് ദർശനം സാധ്യമാവില്ല, അങ്ങനെ പോകുന്നു കാര്യങ്ങൾ. ദീർഘദൂര യാത്രക്കാരെയും കണ്ണനെ ഒരു നോക്ക് കണ്ട് അടുത്ത ട്രെയിനിൽ പോകാൻ വേണ്ടിയെത്തുന്ന ഭക്തരെ ഇത് ഏറെ വിഷമിപ്പിക്കുന്നു.

ഇനി പുറത്ത് സൈഡിൽ എവിടെയെങ്കിലും ചെരുപ്പ് വെച്ച് അമ്പലത്തിൽ കയറി തൊഴുതു വരുമ്പോഴേക്കും ചെരുപ്പ് കാണില്ല. ഇതെല്ലാം ഒരാൾ പെറുക്കിയെടുത്ത് മറ്റ്ഒരിടത്ത് കൂട്ടി ഇട്ടിരിക്കും. ചിലയാളുകൾക്ക് എവിടെയാണ് കൂട്ടി ഇട്ടിരിക്കുന്നത് എന്ന് പോലും അറിയില്ല, സ്ഥലം കണ്ടു പിടിച്ചാൽ തന്നെ ജോടി കണ്ടു പിടിക്കാൻ കഴിയില്ല, അവസാനം ചെരുപ്പ് ഉപേക്ഷിച്ച് ചെരുപ്പ് കടയിൽ പോയി പുതിയ ഒരു ചെരുപ്പ് വാങ്ങി പോകുന്നു.

 

കടക്കാർക്ക് ഇതിൽ പങ്ക് ഉണ്ടോ? അതോ ചെരുച്ച് സൂക്ഷിപ്പ് ലേലത്തിന് എടുത്തവരുടെ ആളാണോ ? അതോ ദേവസം ജീവനക്കാരനോ ഭക്തജനങ്ങൾക്ക് സംശയമാണ്. ആരായാലും വേണ്ടില്ല. ഇത്തരം പ്രവർത്തികൾ  ക്ഷേത്ര പരിസരത്ത് അനാവശ്യ മാലിന്യക്കുമ്പാരം സൃഷ്ട്രിക്കപ്പെടുന്നു. ഇനി ക്രിയാത്മകമായി ഒന്നും ചെയ്തില്ലെങ്കിൽ തന്നെ, ക്ഷേത്ര ദർശനം കഴിഞ്ഞ് വരുമ്പോൾ അതിൻ്റെ അവകാശികൾ കൊണ്ടു പൊയ്ക്കോളും.

അതിനാൽ ദേവസ്വം ഭക്തജനങ്ങൾക്കും പരിസര മലിനീകരണം ഒഴിവാക്കുന്നതിനുമായ ക്രിയാത്മകമായ നടപടികൾ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഭക്തജനങ്ങൾ

➤ ALSO READ

ഗുരുവായൂർ ക്ഷേത്രം ഭണ്ഡാരം തീപിടുത്തം: സുരക്ഷാ വീഴ്ച അന്വേഷിക്കും – ദേവസ്വം.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ശ്രീകോവിൽ മേൽക്കൂരയിൽ വെൽഡിങ്ങ് പ്രവൃത്തിക്കിടെ തീപ്പൊരി വീണ് ഭണ്ഡാരത്തിലെ നോട്ടുകൾ കത്തിയ സംഭവത്തിൽ സുരക്ഷാ വീഴ്ച അന്വേഷിക്കും. അതിനായായി പോലീസിന് കത്ത് നൽകാൻ തീരുമാനിച്ചതായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.  കത്തിനശിച്ച...