ഗുരുവായൂർ: ശ്രീ ഗുരുവായൂരപ്പന് ഷൺമുഖപ്രിയ ഫൗണ്ടേഷനും, സ്കൂൾ ഓഫ് ഗീതാഗോവിന്ദവും, സംയുക്തമായി നടത്തുന്ന 14-ാമത് സമ്പൂർണ അഷ്ടപദി മഹാ സമർപ്പണം ആഗസ്റ്റ് 11 ന് ഞായറാഴച നടക്കും.
ഗുരുവായൂർ ക്ഷേത്രം തെക്കേ നടയിലെ ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ രാവിലെ 8 മണി മുതൽ 11:30 വരെയാണ് സമർപ്പണം. ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗവും ഊരാളനുമായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നീർവ്വഹിക്കും.
12 ആം നൂറ്റാണ്ടിലെ ജയദേവ മഹാകവി രചിച്ച അഷ്ടപദി എന്ന ശൃംഗാര മഹാകാവ്യം, ഗുരുവായൂർ ക്ഷേത്രം തെക്കേ നടയിലെ ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലും പരിസരത്തുമായി നടക്കുന്ന സമർപ്പണത്തിൽ 400 ഓളം സംഗീതഞ്ജർ പങ്കെടുക്കും.
കഴിഞ്ഞ വർഷം സംഗീത നൃത്ത മായിട്ടായിരുന്നു സമർപ്പണം 14 വർഷമായി നടക്കുന്ന ഈ സമർപ്പണത്തിൽ ആയിരത്തോളം ആളുകളെ അഷ്ടപദി സംഗീതം പഠിപ്പിച്ചെടുക്കുവാൻ സ്കൂൾ ഓഫ് ഗീത ഗോവിന്ദത്തിനു കഴിഞ്ഞെന്ന് സംഘാടകർ പറഞ്ഞു. ലോകത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നും ഗായകർ ഒത്തുചേർന്നാണ് ഈ സമർപ്പണം ശ്രീ ഗുരുവായുരപ്പനു നൽക്കുന്നതെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.
പക്കമേളമൊരുക്കുന്നത് വയലിൻ ജയമോഹൻ തെക്കൂട്ട്, മൃദംഗം കെ ജി സുനിൽ കുമാർ, ഇടക്ക കൃഷ്ണകുമാർ തൃപ്പൂണിത്തുറ, പുല്ലാങ്കുഴൽ ഗിരീഷ് എൻ വാര്യർ
ഷൺമുഖ പ്രിയ ഫൗണ്ടേഷൻ ചെയർമാൻ മഹേഷ് അയ്യർ, മാനേജിംങ്ങ് ട്രസ്റ്റി അനുരാധ മഹേഷ്, മനേഹരൻ കെ. എസ് ബി ഐ റിട്ട. റീജീയണൽ മാനേജർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കടുത്തു.