യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപകദിനവും ക്വിറ്റ്‌ ദിനവും ആചരിച്ചു.

ഗുരുവായൂർ: ആഗസ്റ്റ് 9 യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപകദിനവും ക്വിറ്റ്‌ ദിനവും ആചരിച്ചു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സി.എസ്.സൂരജ് ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. സ്ഥാപക ദിനത്തോടനുബന്ധിച്ച്  യൂത്ത് കോൺഗ്രസ്സ് വായനാട്ടിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് നിർമ്മിച്ചു നൽകുന്ന 30 വീടുകൾക്ക് വേണ്ടിയുള്ള ധനസമാഹാരണാർത്ഥം  നടത്തുന്ന ന്യൂസ് പേപ്പർ ചലഞ്ചിന്റെ മണ്ഡലം തല ഉദ്ഘാടനം മുൻ. ബ്ലോക്ക് പ്രസിഡന്റ് ആർ.രവികുമാർ നിർവ്വഹിച്ചു.

മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് രേണുക ടീച്ചർ മുഖ്യാതിഥിയായി. മുൻ മണ്ഡലം പ്രഡിഡന്റ് പ്രതീഷ് ഓടാട്ട്, മണ്ഡലം ഭാരവാഹികളായ പി.ആർ .പ്രകാശൻ, ഡിപിൻ ചാമുണ്ഡേശ്വരി, മനീഷ് നീലിമന, കൃഷ്ണദാസ് പൈക്കാട്ട്, ,അക്ഷയ് മുരളീധരൻ, ഷിദു നരേങ്ങത്ത് പറമ്പ്‌ ,രാകേഷ് എന്നിവർ നേതൃത്വം നൽകി.

➤ ALSO READ

മാനസിക പ്രശ്നം ഉള്ള യുവാവിനെ ചികിത്സാ കേന്ദ്രത്തിലെത്തിച്ചു.

ഗുരുവായൂർ: ഗുരുവായൂർ റെയിവേ സ്റ്റേഷൻ പരിസരത്ത് ദിവസങ്ങളായി കണ്ടു വന്നിരുന്ന 20 വയസ്സ് പ്രായം തോന്നിക്കുന്ന അന്യ സംസ്ഥാനക്കാരനാണെന്നു തോന്നിക്കുന്ന മാനസിക പ്രശ്നം ഉള്ള യുവാവിനെ ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെ...