BEYOND THE GATEWAY

ശ്രീ ഗുരുവായൂരപ്പന് സമ്പൂർണ അഷ്ടപദി മഹാ സമർപ്പണം ഭക്തിസാന്ദ്രം

ഗുരുവായൂർ: ശ്രീ ഗുരുവായൂരപ്പന് ഷൺമുഖപ്രിയ ഫൗണ്ടേഷനും, സ്‌കൂൾ ഓഫ് ഗീതാഗോവിന്ദവും, സംയുക്തമായി നടത്തുന്ന 14-ാമത് സമ്പൂർണ അഷ്ടപദി മഹാ സമർപ്പണം ആഗസ്റ്റ് 11 ന് ഞായറാഴച നടന്നു

ഗുരുവായൂർ ക്ഷേത്രം തെക്കേ നടയിലെ ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ രാവിലെ 8 മണിക്ക് ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗവും ഊരാളനുമായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. മനോഹരൻ, സുനീവ് വി എസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

12 ആം നൂറ്റാണ്ടിലെ ജയദേവ മഹാകവി രചിച്ച അഷ്ടപദി എന്ന ശൃംഗാര മഹാകാവ്യം, ഗുരുവായൂർ ക്ഷേത്രം തെക്കേ നടയിലെ ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലും പരിസരത്തുമായി നടക്കുന്ന സമർപ്പണത്തിൽ 400 ഓളം സംഗീതഞ്ജർ പങ്കെടുത്തു.

ലോകത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നും ഗായകർ ഒത്തുചേർന്നാണ് ഈ സമർപ്പണം ശ്രീ ഗുരുവായുരപ്പനു നൽക്കുന്നതെന്ന് സംഘാടകരായ ഷൺമുഖ പ്രിയ ഫൗണ്ടേഷൻ ചെയർമാൻ മഹേഷ് അയ്യർ, മാനേജിംങ്ങ് ട്രസ്റ്റി അനുരാധ മഹേഷ് എന്നിവർ അഭിപ്രായപ്പെട്ടു.

➤ ALSO READ

ഗുരുവായൂർ മെട്രോ ലിങ്ക്സിൻ്റെ 16-ാമത് അഖില കേരള ചിത്ര രചന മത്സരം സിനിമ താരം ശിവജി ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ:ഗുരുവായൂർ മെട്രോലിങ്ക്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പതിനാറാമത് അഖില കേരള ചിത്രരചന മത്സരം നടത്തി 3800ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്ത ഈ മത്സരം ഗരുവായൂർ എൽ എഫ് കോളേജിൽ വച്ചാണ് സംഘടിപ്പിച്ചത്. ക്ലബ്ബ് പ്രസിഡൻറ്...