BEYOND THE GATEWAY

ഗജ ദിനത്തിൽ ഗുരുവായൂരിൽ ആനയൂട്ടും ബോധവൽക്കരണ ശിൽപശാലയും

ഗുരുവായൂർ: ലോക ഗജ ദിനാചരണത്തിൻ്റെ ഭാഗമായി ഗുരുവായൂർ ദേവസ്വം പുന്നത്തൂർ ആനത്താവളത്തിൽ ആനയൂട്ടും പാപ്പാൻമാർക്കായി ബോധവൽക്കരണ ശിൽപശാലയും ആദരണീയം ചടങ്ങും  നടത്തി. 

വെറ്ററിനറി അസോസിയേഷൻ, കേരള വെറ്ററിനറി സർവ്വകലാശാല, മണ്ണുത്തിയിലെആന പഠന കേന്ദ്രം എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. കേരള വെറ്ററിനറി ആൻ്റ് ആനിമൽ സയൻസസ് സർവ്വകലാശാല വൈസ് ചാൻസിലർ ഡോ കെ എസ് അനിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ദേവസ്വം ഭരണസമിതി അംഗം കെ പി വിശ്വനാഥൻ അധ്യക്ഷനായി. ഭരണ സമിതി അംഗം വി ജി രവീന്ദ്രൻ വിശിഷ്ടാതിഥിയായി. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, ഡോ പി ബി ഗിരിദാസ്, ഡോ ജോയ് സി പി ജോർജ്, ഡോ കെ വിവേക് എന്നിവർ ദേവസ്വത്തിലെ മികച്ച പാപ്പാൻമാരെ ചടങ്ങിൽ ആദരിച്ചു. 

ഇൻഡ്യൻ വെറ്ററിനറി അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ്  ഡോ.എൽ ഉഷാറാണി മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് വിവിധ വിഷയങ്ങളിൽ ഡോ.ടി.എസ്.രാജീവ്, ഡോ സേതു ലക്ഷ്മി.ഡോ മുഹമ്മദ് ആസിഫ്, ഡോ കാർത്തിക് വി കുട്ടൻ, ഡോ റഹിമുദ്ദീൻ പി കെ , ഡോ ചാരുജിത്ത് നാരായണൻ എന്നിവർ സംസാരിച്ചു. ഐ വി എ സംസ്ഥാന സെക്രട്ടറി ഡോ കെ ജയരാജ് സ്വാഗതവും ജീവ ധനം ഡപ്യൂട്ടി ഡയറക്ടർ ഡോ കെ എസ് മായാദേവി നന്ദിയും രേഖപ്പെടുത്തി. ദേവസ്വത്തിലെ നൂറിലേറെ പാപ്പാൻമാർ ശിൽപശാലയിൽ പങ്കെടുത്തു

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...