“മൈ വിഷൻ കണക്‌ടിങ്ങ് ഇന്ത്യ” എന്ന നാമകരണത്തിൽ ഡോ.എ.പി.ജെ. അബ്‌ദുൾകലാമിൻ്റെ ആശയങ്ങളും സന്ദേശങ്ങളും ഇന്ത്യയിൽ ഒട്ടാകെ പ്രചരിപ്പിക്കുകയും കുട്ടികളിൽ കലാസാഹിത്യ-സാംസ്‌കാരിക-ശാസ്ത്ര ഗവേഷണ പ്രപർത്തനങ്ങളെ പരിപോഷിപ്പിക്കുകയും വായനയെ പ്രോത്സാഹിപ്പി ക്കുകയും ചെയ്യുന്നതിനായി ഡോ.എ.പി.ജെ. അബ്‌ദുൾകലാമിൻ്റെ കൗതുകകരമായ മിനിയേച്ചർ പുസ്‌തകങ്ങൾ പതിനെട്ടോളം ഇന്ത്യൻ ഭാഷകളിൽ ഇറക്കുകയും ആ പുസ്തകങ്ങൾ കുട്ടികൾക്ക് സൗജന്യമായി നൽകി വരികയും ചെയ്യുന്ന പ്രവർത്ത നങ്ങളേയും കലാമിൻ്റെ ഒരു കോടി മരങ്ങളെ നട്ടുപിടിപ്പിക്കുക എന്ന ബ്രഹ്ത്ത് ദൗത്യത്തിന്റെ ഭാഗമായി ഗ്രീൻകോസ് എന്ന യൂണിറ്റിലൂടെ ആഴ്‌ചയിൽ 100 മരമെന്ന ദൗത്യത്തിനുവേണ്ടിയും കർണ്ണാടക ആസ്ഥാനമായ വെയിൽ ഫൗണ്ടേഷൻ ഏർപ്പെ ടുത്തിയ മികച്ച സാമുഹിക പ്രവർത്തനത്തിനും എൻവെയർമെന്റലിസ്റ്റ് എന്നിവ പരിഗണിച്ചാണ് രാഷ്ട്ര സേവ പുരസ്‌കാരം.
2015 എ.പി.ജെ.അബ്‌ദുൾ കലാമിന്റെ വിയോഗശേഷം അദ്ദേഹത്തിന്റെ ഓർമ്മക്കായി ലൂയിസ് ഫൗണ്ടറായ ബ്രീസ് ഫൗണ്ടേ ഷൻ നേതൃത്വത്തിൽ മൈ വിഷൻ കണക്റ്റിംഗ് ഇന്ത്യയിലൂടെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ നടത്തിപോരുന്നു.
ഡോ.എ.പി.ജെ. അബ്‌ദുൾ കലാമിൻ്റെ മിനിയേച്ചർ പുസ്‌തകത്തിലൂടെ (ഗോൾഡൺ വേർഡ്‌സ് ഓഫ് ഡോ.എ.പി.ജെ.അബ്‌ദുൾകലാം) യു.എസ്.എ. ബുക്ക് ഓഫ് വേൾഡ് റെക്കോർഡും, സ്വപ്നങ്ങളടങ്ങിയ ലോകത്തിലെ വലിയ കാൻവാസ് നിർമ്മിച്ച് യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിൻ്റെ ലോക റെക്കോർഡും ലൂയിസിന് ലഭിച്ചിട്ടുണ്ട്. 78-ാമത്തെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കണ്ണൂർ ബ്രന്നൻ കോളേജിൽ നടക്കുന്ന ചടങ്ങിൽ പ്രിൻസിപ്പാൾ, ഡോ.ജെ. വാസന്തിയിൽ നിന്ന് “രാഷ്ട്ര സേവ പുരസ്കാരം” ലൂയിസ് ഏറ്റുവാങ്ങി.
ചടങ്ങിൽ ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് ബോബി സജീവ്, റിനിൽ മനോഹർ, മാണി പി.പി., സുമേഷ് കെ.എം. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.