BEYOND THE GATEWAY

കോട്ടപ്പടി സെന്റ് ലാസേഴ്സ് ദേവാലയത്തിലെ സ്വർഗ്ഗരോപണ തിരുനാൾ ഭക്തിസാന്ദ്രം

ഗുരുവായൂർ: കോട്ടപ്പടി സെന്റ് ലാസേഴ്സ് ദേവാലയത്തിലെ പരിശുദ്ധ മാതാവിന്റെ സ്വർഗ്ഗരോപണ തിരുനാൾ ഭക്തിസാന്ദ്രമായി ആചരിച്ചു. 

വ്യാഴാഴ്ച രാവിലെ 5.45 ന്റെ ദിവ്യബലിക്കു ശേഷം 7 മണിക്ക് വികാരി റവ. ഫാ ഷാജി കൊച്ചുപുരക്കൽ ദേശീയ പതാക ഉയർത്തി. 10 മണിക്ക് ആഘോഷമായ തിരുന്നാൾ ദിവ്യബലിയ്ക്ക് റവ ഫാ ഡെറിൻ അരിമ്പൂർ മുഖ്യ കാർമ്മികത്വം വഹിച്ചു. ഉച്ചതിരിഞ്ഞ് 4.30 ന്റെ ദിവ്യബലിയ്ക്ക്  വികാരി.റവ ഫാ ഷാജി കൊച്ചുപുരക്കൽ മുഖ്യ കാർമ്മികത്വം വഹിച്ചു. 

തുടർന്ന് മാതാവിന്റെ കപ്പേളയിലേക്ക് 

പ്രദിക്ഷണം. സി ൽ സി അഗoങ്ങൾ ഒരുക്കിയ പുത്തിരി പായസം വിതരണം ചെയ്യ്തു. തുടർന്ന് വർണ്ണമഴ. പ്രസ്തുത ചടങ്ങുകൾക്ക് അസി വി എഡ്വിൻ ഐനിക്കൽ, ട്രെസിറ്റിമാരായ ലിന്റോ ചാക്കോ, ഡെയ്സൺ പഴുന്നാന , ജാക്സൺ നീലംങ്കാവിൽ, വിൻസെന്റ് എം ഫ്, പി ആർ ഒ ജോബ് സി ആഡ്രൂസ്, എസ് എൽ മീഡിയ എന്നിവർ നേതൃത്വം നൽകി.

➤ ALSO READ

ഗുരുവായൂർ ക്ഷേത്രം ഭണ്ഡാരം തീപിടുത്തം: സുരക്ഷാ വീഴ്ച അന്വേഷിക്കും – ദേവസ്വം.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ശ്രീകോവിൽ മേൽക്കൂരയിൽ വെൽഡിങ്ങ് പ്രവൃത്തിക്കിടെ തീപ്പൊരി വീണ് ഭണ്ഡാരത്തിലെ നോട്ടുകൾ കത്തിയ സംഭവത്തിൽ സുരക്ഷാ വീഴ്ച അന്വേഷിക്കും. അതിനായായി പോലീസിന് കത്ത് നൽകാൻ തീരുമാനിച്ചതായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.  കത്തിനശിച്ച...