BEYOND THE GATEWAY

ഗുരുവായുരിൽ അഷ്ടമിരോഹിണി മഹോത്സവ ബ്രോഷർ പ്രകാശനം ദേവസ്വം ചെയർമാൻ നിർവ്വഹിച്ചു.

ഗുരുവായൂർ: ഭൂലോകവൈകുണ്ഠമായ ഗുരുപവനപുരിയിൽ ഗുരുവായൂർ അഷ്ടമിരോഹിണി ആഘോഷക്കമ്മിറ്റി സംഘടിപ്പിക്കുന്ന അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായുള്ള ബ്രോഷറിന്റെ ആദ്യ കോപ്പി പ്രകാശന കർമ്മം ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ, ക്ഷേത്രം കീഴ്‌ശാന്തി കുടുംബത്തിലെ കാരണവർ കിഴിയേടം രാമൻ നമ്പൂതിരിക്കും, രണ്ടാമത്തെ കോപ്പി പ്രശസ്ത സിനിമ-സീരിയൽ-നാടക നടനും കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ രമേശ് കോട്ടയത്തിനും നൽകി നിർവഹിച്ചു.

ചടങ്ങിൽ വി അച്യുതക്കുറുപ്പ്, വി പി ഉണ്ണികൃഷ്ണൻ, സുവർണ മനോജ്, നിർമ്മലൻ മേനോൻ, കെ രവീന്ദ്രൻ നമ്പ്യാർ, പി ടി ചന്ദ്രൻ നായർ, മിനി നായർ, സതി കുറുപ്പ്, ശ്രീകൃഷ്ണൻ, ഒ വി രാജേഷ്, എ വാസുദേവ കുറുപ്പ്, പ്രണവ് രാജേഷ് എന്നിവർ പങ്കെടുത്തു

➤ ALSO READ

ഗുരുവായൂർ ക്ഷേത്രത്തിൽ ഏപ്രിൽ 12 മുതൽ 20 വരെ സ്‌പെഷൽ ദർശന നിയന്ത്രണം..

ഗുരുവായൂർ :വേനലവധിക്കാലത്തെഭക്തജന തിരക്ക് കണക്കിലെടുത്ത് കൂടുതൽ ഭക്തജനങ്ങൾക്ക് ദർശനമൊരുക്കുന്നതിനായി അവധി ദിനങ്ങൾക്കിടയിൽ വരുന്ന പ്രവൃത്തി ദിനങ്ങളായ ഏപ്രിൽ 15, 16, 19 തീയതികളിൽ കൂടി നിലവിൽ പൊതുഅവധി ദിനങ്ങളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഏർപ്പെടുത്തിയിട്ടുള്ള...