BEYOND THE GATEWAY

ജീവനും ജീവിതവും മണ്ണിലമറന്നവർക്കായി സ്നേഹത്തോടെ ഒരു കൈത്താങ്ങ്

ഗുരുവായൂർ: ജീവകാരുണ്യ മേഖലയിലും പ്രസാധന രംഗത്തും നിരവധി പ്രവർത്തികൾ ഇതിനോടകം ചെയ്ത് വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്ന എസ് കെ സി അലുംനി 77 – 83 ബാച്ചിലെ വിദ്യാർത്ഥികൾ ജീവനോപാധികളും സ്വപ്നങ്ങളും പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന വയനാട്ടിലെ നിരാലംബർക്കുള്ള സഹായമായി 67000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.
ഗുരുവായൂർ എം എൽ എ. എൻ കെ അക്ബറിൻ്റെ ഓഫിസിൽ വെച്ച് ശ്രീ ബക്കർ കെ കെ അദ്ദേഹത്തിന് തുക കൈമാറി.ചടങ്ങിൽ പ്രമീള, സുകുമാരൻ കുറ്റിച്ചിറ, കെ വി അബ്ദുൾ അസീസ്, ഗീത, ശ്രീദേവി, രാജൻ വർഗീസ്, വാജി കൊട്ടാരത്തിൽ, മധുസൂദനൻ, ആർ ടി എ ഗഫൂർ എന്നിവർ സംബന്ധിച്ചു.

➤ ALSO READ

പിരിച്ചു വിടുന്ന താൽക്കാലിക ജീവനക്കാരുടെ പ്രശ്നങ്ങൾ ദേവസ്വം മന്ത്രിയുമായി ചർച്ച ചെയ്യും; വി ഡി സതീശൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിൽ നിന്നും പിരിച്ചു വിടുന്ന താൽക്കാലിക ജീവനക്കാരുമായി പ്രതിപക്ഷ നേതാവ് വി ഡി സതീൻ ശ്രീവത്സം ഗസ്റ്റ് ഹൗസിൽ വച്ച് ചർച്ച നടത്തി. അവരുടെ പ്രശ്നങ്ങൾ ദേവസ്വം മന്ത്രിയുമായി സംസാരിക്കാമെന്ന്...