BEYOND THE GATEWAY

ശ്രീകൃഷ്ണ ജയന്തി; ബാലഗോകുലത്തിൻ്റെ ആഭിമുഖ്യത്തിൽ ഗുരുവായുരിൽ നാളെ മഹാഗോപൂജ

ഗുരുവായൂർ: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം സംഘടിപ്പിക്കുന്ന ശോഭ യാത്രകൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഗുരുവായൂരിൽ സംഘടിപ്പിക്കാറുള്ള മഹാഗോപൂജ ആഗസറ്റ 18 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് വടക്കേ നടയിൽ നടക്കും. 30 ഗോക്കളെ പൂജിക്കുന്ന ചടങ്ങ് ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും.

സ്വാഗതസംഘം ചെയർമാൻ പി എസ് പ്രേമാനന്ദൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സായി സഞ്ജീവനി ചെയർമാൻ മൗനയോഗി സ്വാമി ഹരി നാരായണൻ, ഗുരുവായൂർ നാരായണാലയം മഠാധിപതി സ്വാമി സദ്‌മയാനന്ദ സരസ്വതി, ലോകനാഥൻ പട്ടണത്ത് തുടങ്ങിയവർ പങ്കെടുക്കും. ബാലഗോകുലം ഉത്തര കേരള അധ്യക്ഷൻ എൻ ഹരീന്ദ്രൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തും. ഓതിക്കൻ മുന്നൂലം നീലകണ്ഠൻ നമ്പൂതിരി പൂജകൾക്ക് നേതൃത്വം നല്കും. 

മുഖ്യസംയോജക് എം എസ് രാജൻ, ഭാരവാഹികളായ പി ജി. ഷമ്മി, പി കെ ശിവദാസ്, സി മാധവപ്രസാദ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...