BEYOND THE GATEWAY

ഭക്തജന നിറവിൽ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ഇല്ലം നിറ

ഗുരുവായൂർ: കേരള തിരുപ്പതി എന്നറിയപ്പെടുന്ന തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ആദ്ധ്യാത്മിക നിറവിൽ അനുഷ്ഠാന മികവോടെ സമ്പൽ സമൃദ്ധിയുടെയും, എല്ലാം തികഞ്ഞ നാളയുടെയും .പ്രതീകമായ ഇല്ലം നിറ നടന്നു.

ഞായറാഴ്ച കാലത്ത് 6.20 മുതൽ 7.30 വരെയുള്ള ശുഭമുഹൂർത്തത്തിൽ നടന്ന ഇല്ലം നിറചടങ്ങുകൾക്ക് ആരംഭം കുറിച്ച് ക്ഷേത്ര പടിഞ്ഞാറെ ഗോപുരത്തിന് മുന്നിൽ പ്രത്യേകം അരിമാവ് അണിയിച്ച് തീർത്ത ഇടത്തിൽ പഴുന്നാനയിൽ നിന്ന് എത്തിച്ച കതിർ കററകൾ തീർത്ഥം ജലം തെളിയിച്ച് പൂക്കൾ ആരതി തീർത്തു.

ക്ഷേത്രം മേൽശാന്തിമാരായ കൃഷ്ണകുമാർ തിരുമേനി, ഭാസ്‌ക്കരൻ തീരുമേനി, കീഴ്ശാന്തി രുദ്രാദാസ് തിരുമേനി എന്നിവർ തലയിലേറ്റി ഭക്തരോടൊപ്പം ക്ഷേത്രത്തിന് അകത്തെയ്ക്ക് എത്തിച്ച് ഭഗവാൻ്റെ തിരുമുന്നിലുള്ള മണ്ഡപത്തിൽ നിരത്തിവെച്ച് കോട്ടപ്പടി സന്തോഷ് മാരാരുടെ വാദ്യ താളത്തിൻ്റെ അകമ്പടിയോടെ വെങ്കിടേശ്വര മേൽശാന്തി കൃഷ്ണകുമാർ തിരുമേനി അനുബന്ധ പൂജകൾ പൂർത്തിയാക്കി.

ഭഗവാനും, ഭഗവതിയ്ക്കും ഉപദേവ ദേവീമാർക്കും, താഴ്ത്തെ കാവിലും സമർപ്പിച്ചതിന് ശേഷം പുറത്ത് എത്തിച്ച് വന്ന് ചേർന്ന ഭക്തജനങ്ങൾക്ക് പൂജിച്ച കതിർ കറ്റകൾ വിതരണം ചെയ്തു.

നിറചടങ്ങുകൾക്ക് ക്ഷേത്ര ഭാരവാഹികളായ ശശി വാറണാട്ട്, സേതു തിരുവെങ്കിടം, ബാലൻ വാറണാട്ട്, ശിവൻ കണിച്ചാടത്ത്, ഹരി കൂട്ടത്തിന്തിൽ. പി ഹരിനാരായണൻ, ടി കെ അനന്തകൃഷ്ണൻ, മാനേജർ പി രാഘവൻ നായർ എന്നിവർ നേതൃത്വം നൽകി. ആഗസ്റ്റ് 28നാണ് ക്ഷേത്രത്തിലെ തൃപ്പുത്തരി ആഘോഷം.

➤ ALSO READ

അർഹരായവർക്ക് വിഷു സദ്യയും വിഷു കൈനീട്ടവും നൽകി ചേംബർ ഓഫ് കോമേഴ്സ്

ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സിന്റെ ആഭിമുഖ്യത്തിൽ വിശക്കുന്ന വയാറിനൊരു പൊതി ചോറ് എന്ന ജീവകാരുണ്യപദ്ധതിയുടെ ഭാഗമായി വിഷുദിനത്തിൽ വിഷു സദ്യയും വിഷുകൈനീട്ടവും ഏകദേശം മുന്നൂറിലേറെ ആളുകൾക്ക് നൽകി. ഗുരുവായൂർ നഗരസഭ ചെയർമാൻ എം...