BEYOND THE GATEWAY

ഗുരുവായൂരിൽ ജനാർദ്ദനൻ നെടുങ്ങാടി അനുസ്മരണവും, സമാദരണവും, ആചാര്യ സംഗമവും

ഗുരുവായൂർ: സോപാന സംഗീതത്തിൻ്റെ നിറതേജസ്സായി എട്ട് പതിറ്റാണ്ടിലേറെ കാലം ഗുരുവായൂരപ്പൻ്റെ തിരു മുന്നിൽ ദിനംപ്രതി അഷ്ടപദി ആലാപനവുമായി ജീവിതം ആ അനുഷ്ഠാന കലയ്ക്ക് സമർപ്പിച്ച ആചാര്യൻ ജനാർദ്ദനൻ നെടുങ്ങാടിയുടെ അഞ്ചാം ചരമവാർഷിക ദിനത്തിൽ ഗീതാഗോവിന്ദം ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ അനുസ്മരണവും, സമാദരണവും ആചാര്യ
സംഗമവും നടത്തി ഒത്ത് ചേർന്നു.

ഗുരുവായൂർ നഗരസഭാ (ഫ്രീഡം) ടൗൺ ഹാളിൽ ചേർന്ന സ്മരണാ സദസ്സ് ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. മമ്മിയൂർ ദേവസ്വം ചെയർമാൻ ജി കെ പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. അഷ്ടപദി സംഗീതയജ്ഞയും, ഗവേഷകയും, അദ്ധ്യാപകയുമായ അനുരാധ മഹേഷ്, വാദ്യ താളമഹിമയും, എടയ്ക്ക വാദകനുമായ തിരുവില്ലാ മലഹരി, മഞ്ജുളാൽത്തറ മേളപ്രമാണി വാദ്യ പ്രവീൺ ഗുരുവായൂർ ജയപ്രകാശ് എന്നീ പ്രതിഭകളെ സ്നേഹാദരം നൽകി സമാദരിച്ചു. ട്രസ്റ്റ് സാരഥി ജോതിദാസ് ഗുരുവായൂർ സ്വാഗതം ആശംസിച്ച സദസ്സിൽ ദേവസ്വം റിട്ട: ഡെപ്യൂട്ടി അഡ്മിനേസ്ട്രർ ആർ നാരായണൻ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ബാലൻ വാറണാട്ട് ആമുഖപ്രസംഗം നടത്തി. വേറിട്ട പ്രതിഭകളായ തൃക്കാമ്പുരം ജയൻമാരാർ, അമ്പലപ്പുഴ വിജയകുമാർ, കാവിൽ ഉണ്ണികൃഷ്ണവാര്യർ, ഏലൂർ ബിജു തുടങ്ങി ആചാര്യ മഹിമകൾ ആലാപനം നടത്തി അനുസ്മരിച്ചു.

കെസുകുമാരൻ, രാജേഷ് പുതുമന, പി ഉണ്ണികൃഷ്ണൻ, വീബീഷ്, പി ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. നേരത്തെ ആശാൻ്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി പ്രാർത്ഥനയോടെയാണ് സദസ്സിന് സമാരംഭം കുറിച്ചത്. വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അഷ്ടപദി കലാകാരൻമാർ തുടർച്ചയായി ആലാപനം നടത്തി.സ്നേഹവിരുന്നും ഉണ്ടായിരുന്നു.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...