BEYOND THE GATEWAY

ഗുരുവായൂർ, മണലൂർ നിയോജക മണ്ഡലങ്ങളിലെ പുതിയ ബസ് റൂട്ടുകൾക്കായി ജനകീയ സദസ്സ് ആഗസ്റ്റ് 27 ന്

ഗുരുവായൂർ: ഗുരുവായൂർ, മണലൂർ നിയോജക മണ്ഡലങ്ങളിലെ പുതിയ ബസ് റൂട്ടുകൾക്കായി ജനകീയ സദസ്സ് സംഘടിപ്പിക്കുന്നു. ഓരോ നിയോജക മണ്ഡലങ്ങളിലെയും ബസ് ഗതാഗതം നിലവിൽ ഇല്ലാത്ത റൂട്ടുകളിൽ പുതിയ റൂട്ട് രൂപീകരണം ഉറപ്പു വരുത്തുന്നുന്നതിനായി ജനകീയ സദസ്സ് നടത്തുവാൻ നിർദ്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മണലൂർ നിയോജക മണ്ഡലത്തിലെ ജനകീയ സദസ്സ് ആഗസ്റ്റ് 27-ാം തിയതി രാവിലെ 10.00 മണിക്ക് മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിലും ഗുരുവായൂർ നിയോജക മണ്ഡലത്തിലെ ജനകീയ സദസ്സ് ആഗസ്റ്റ് 27-ാം തിയതി ഗുരുവായൂർ നഗരസഭ ടൗൺ ഹാളിൽ വെച്ച് ഉച്ച തിരിഞ്ഞു 2.30 മണിയ്ക്ക് നടത്തുവാനും തീരുമാനിച്ചിരിക്കുന്നു.

മേൽ യോഗത്തിലേക്ക് ജനപ്രതിനിധികളുടെയും റസിഡന്റ് അസോസിയേഷൻ പ്രതിനിധികളുടെയും സാന്നിധ്യവും നിർദ്ദേശങ്ങളും ക്ഷണിച്ചുകൊള്ളുന്നതായി ഗുരുവായൂർ ജോയിൻറ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

➤ ALSO READ

സുവിതം ഗുരുവായൂർ കുടുംബ സംഗമം നടത്തി

ഗുരുവായൂർ: ജീവകാരുണ്യ സംഘടനയായ ഗുരുവായൂർ സുവിതം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽനൂറോളം അമ്മമാർക്ക് 500 രൂപ പെൻഷനും, സ്നേഹ വിരുന്നുo നൽകി. സുവിത സംഗമം നടത്തി. മാതാ കമ്മ്യൂണിറ്റിഹാളിൽ സുവിതം ഫൗണ്ടേഷൻ പ്രസിഡണ്ട് പി.കെ. സരസ്വതിയമ്മയുടെ...