BEYOND THE GATEWAY

അഷ്ടമിരോഹിണി മഹോത്സവം:വാഹനങ്ങൾ ഗുരുവായൂർ ശ്രീകൃഷ്ണാ സ്കൂൾ മൈതാനത്തും പാർക്ക് ചെയ്യാം

ഗുരുവായൂർ: അഷ്ടമിരോഹിണി ദിനമായ തിങ്കളാഴ്ച ഗുരുവായൂരിൽ എത്തുന്ന ഭക്തജനങ്ങളുടെ കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾ പാർക്ക് ചെയ്യാൻ കിഴക്കേ നടയിലെ ബഹുനില വാഹന പാർക്കിങ്ങ് സമുച്ചയത്തിന് പുറമെ, ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്കൂൾ മൈതാനവും സജ്ജമാക്കിയിട്ടുണ്ട്. വാഹനങ്ങൾ റോഡരുകിൽ പാർക്ക് ചെയ്ത് ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാൻ ഭക്തജനങ്ങൾ സഹകരിക്കണമെന്ന് ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ, അഡ്മിനിസ്ട്രേറ്റർ
കെ പി വിനയൻ എന്നിവർ അഭ്യർത്ഥിച്ചു.

➤ ALSO READ

തൃശൂർ പൂര നഗരിയിൽ ഗുരുവായൂർ ദേവസ്വം പവലിയൻ പ്രവർത്തനം തുടങ്ങി

തൃശൂർ: തൃശൂർ പൂരം പ്രദർശനത്തിൽ ഗുരുവായൂർ ദേവസ്വത്തിന്റെ പവലിയൻ പ്രവർത്തനം തുടങ്ങി. ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു. ദേവസ്വം ഭരണ സമിതി അംഗം സി മനോജ്‌ അധ്യക്ഷത...