BEYOND THE GATEWAY

ലൈറ്റ് ചാരിറ്റി ട്രസ്റ്റിന്റെ കുടുംബ സംഗമവും സ്കോളർഷിപ് വിതരണവും നടന്നു.

ഗുരുവായൂർ: അനാഥ വിധവാ സംരക്ഷണത്തിന് പ്രഥമ പരിഗണന നൽകി പ്രവർത്തിക്കുന്ന ലൈറ്റ് ചാരിറ്റി ട്രസ്റ്റിന്റെ ഗുരുവായൂർ ചാവക്കാട് മേഖലയുടെ പന്ത്രണ്ടാമത് കുടുംബ സംഗമവും സ്കോളർഷിപ് വിതരണവും കോട്ടപ്പടി മിലൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

സുബൈദ ടീച്ചറുടെ പ്രാർത്ഥനയോടെ ആരംഭിച്ച കുടുംബ സംഗമം കടപ്പുറം ഗ്രാമസഭ വികസന സമിതി അദ്ധൃക്ഷൻ വി പി മൻസൂർ അലി ഉദ്ഘാടനം നിർവഹിച്ചു. ചെയർമാൻ മുഹമ്മദ് ഇസ്മായിൽ അദ്ധൃക്ഷത വഹിച്ച സംഗമത്തിൽ സീനിയർ അധ്യാപകനും കൗൺസിലറുമായ സലീം മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.

മുഖൃ രക്ഷാധികാരി പി കെ ഇസ്മായിൽ, ഹബീബ്, ഹാരിസ്, അഡ്വക്കേറ്റ് ഷീബ ഫൈസൽ, ജംഷീറ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. അബ്ദുൽ ലത്തീഫ് തജ്‌വീദിൻ മാധുരൃം എന്ന കവിത ആലപിച്ചു. തുടർന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ക്വിസ് പരിപാടിയും കുട്ടികൾക്കുള്ള കളറിങ് മത്സരവും നടന്നു. സ്കോളർഷിപ്പ് വിതരണങ്ങൾക്ക് വനിതാ വിങ് നേതൃത്വം നൽകി. കൺവീനർ അബു വലിയകത്ത് സ്വാഗതവും കോർഡിനേറ്റർ ഫിറോസ് നന്ദിയും പറഞ്ഞു

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...