BEYOND THE GATEWAY

ചിത്രകാരി കൃഷ്ണപ്രിയക്ക് തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ആദരം.

ഗുരുവായൂര്‍ സ്വദേശിനിയും ഗുരുവായുരപ്പ ഭക്തയുമായ ചിത്രകാരി കൃഷ്ണപ്രിയയ്ക്ക് തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ആദരം. തെലുങ്ക് ഭാഷയിലെ പ്രശസ്ത ഭക്ത കവയത്രിയും സന്യാസിനിയുമായിരുന്ന മാതൃശ്രീ തരിഗൊണ്ട വെങ്കമാംബയുടെ 207-ാം സമാധിദിനം ആഘോഷത്തിൻ്റെ ഭാഗമായി 2024 ആഗസ്റ്റ് 13-നാണ് തിരുപ്പതിയില്‍ തിരുമല വെങ്കമാംബ മെമ്മോറിയല്‍ ട്രസ്റ്റ് ആനുമോദനച്ചടങ്ങ് സംഘടിപ്പിച്ചത്. മാതൃശ്രീ തരിഗൊണ്ട വെങ്കമംബയുടെ 36 x 30 ഇഞ്ച് വലുപ്പത്തിലുള്ള വെങ്കമംബയുടെ ഒരു ഛായാചിത്രം കൃഷ്ണപ്രിയ സമര്‍പ്പിച്ചു. ചടങ്ങില്‍ കൃഷ്ണപ്രിയയെ, പ്രോഗ്രാം ഓഫീസര്‍ രാജഗോപാല്‍ ആദരിച്ചു. തരിഗൊണ്ട വെങ്കമാംബ വാങ്മയ പ്രോജക്റ്റ് പ്രോഗ്രാം ലീഡര്‍ പി വി ബാലാജി ദീക്ഷിതര്‍ കൃഷ്ണപ്രിയയ്ക്ക് ശ്രീ ജൂലകന്തി ബാലസുബ്രഹ്‌മണ്യം രചിച്ച വെങ്കമംബയുടെ തെലുങ്ക് ജീവചരിത്രത്തിന്റെ ആദ്യ പതിപ്പ് സമ്മാനിച്ചു.

ഉദ്യോഗസ്ഥരും, നാട്ടുകാരും, വിദ്യാര്‍ത്ഥികളും പങ്കെടുത്ത ചടങ്ങിൽ ആത്മീയ സംഭാവനകളും സാഹിത്യകൃതികളും കൊണ്ടുപ്രശസ്തയായ മാതൃശ്രീ തരിഗൊണ്ട വെങ്കമാംബ, സ്ത്രീ ശാക്തീകരണത്തിനുള്ള പ്രാരംഭ പ്രചാരകയായിരുന്നുവെന്ന് ചടങ്ങില്‍ ഓര്‍ക്കപ്പെട്ടു. സമൂഹത്തിലെ വെല്ലുവിളികളെ മറികടക്കാനുള്ള അവരുടെ പ്രതിബദ്ധതയും ആത്മസംയമനം നിറഞ്ഞ ജീവിതവുമാണ് ഇന്നും തലമുറകള്‍ക്ക് പ്രചോദനമായിരിക്കുന്നത്.
വെങ്കമാംബയുടെ ആത്മീയ സമ്പത്തുകളെ ആദരിക്കാനും കൃഷ്ണപ്രിയയുടെ കലാപ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കാനും ടിടിഡി ഉദ്യോഗസ്ഥരും, നാട്ടുകാരും, വിദ്യാര്‍ത്ഥികളും പങ്കെടുത്ത ഈ പരിപാടി ഏറെ ശ്രദ്ധേയമായി.

ഗുരുവായൂരില്‍ ജനിച്ച്, ഇപ്പോള്‍ തിരുവനന്തപുരത്ത് താമസിക്കുന്ന മിക്‌സ്ഡ് മീഡിയ കലാകാരിയാണ് കൃഷ്ണപ്രിയ. 2023-ല്‍ രാജാ രവിവര്‍മ്മ ചിത്രകാര്‍ സമ്മാന്‍ ദേശീയ അവാര്‍ഡിന് അര്‍ഹയായ കൃഷ്ണപ്രിയ, ഭാവനാത്മകമായും ആവിഷ്‌കാരസമ്പന്നമായും പ്രവര്‍ത്തിക്കുന്ന ഒരു കലാകാരിയാണ്. കൃഷ്ണനോടുള്ള ആഴത്തിലുള്ള ഭക്തി അവരുടെ കലാപ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരണയായി പ്രവര്‍ത്തിക്കുന്നു. പരമ്പരാഗത സൗന്ദര്യ വ്യവസ്ഥകളെ മറികടന്ന്, മനുഷ്യാനുഭവങ്ങളുടെ വൈവിധ്യത്തെ ജീവിതം നിറഞ്ഞു കൊണ്ടുള്ള ഉത്സവങ്ങളായി ആവിഷ്‌കരിക്കുന്ന കലാസൃഷ്ടികള്‍ കൃഷ്ണപ്രിയയുടെ സവിശേഷതയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന കൃഷ്ണപ്രിയ, തന്റെ കലാജീവിതത്തെ ലോകവ്യാപക പ്രേക്ഷകരുമായി പങ്കുവെക്കുകയും, തന്റെ കലയുടെ പ്രയോജനം പല കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കുകയും ചെയ്യുന്നു.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...