BEYOND THE GATEWAY

സുവർണ്ണ ജൂബിലി നിറവിൽ ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവം; പങ്കെടുക്കാൻ 3515 അപേക്ഷകൾ

ഗുരുവായൂർ: വിശ്വ പ്രസിദ്ധമായ ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവം നവംബർ 27 മുതൽ ഡിസംബർ 11 വരെ നടക്കും. സംഗീതോൽസവത്തിൽ പങ്കെടുക്കാനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആഗസ്റ്റ് 31 ന് വൈകിട്ട് 5 മണിക്ക് അവസാനിച്ചു. 3515 അപേക്ഷകളാണ് ദേവസ്വത്തിൽ ഓൺലൈനായി ലഭിച്ചിരിക്കുന്നത്. സുവർണ്ണ ജൂബിലി നിറവിലാണ് ഇത്തവണ ചെമ്പൈ സംഗീതോത്സവം

 

ക്ഷേത്രം കിഴക്കേ നടയിലെ മേൽപത്തൂർ ഓഡിറ്റോറിയത്തിലാണ് ചെമ്പൈ സംഗീതോത്സവം നടക്കുക. ഓൺലൈൻ രജിസ്ട്രേഷനായതിനാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ പങ്കാളിത്തം കൂടുതലുണ്ട്.

പതിനഞ്ചു ദിവസം നീണ്ടുനിൽക്കുന്ന സംഗീത സപര്യയിൽ പരമാവധി 2300 മുതൽ 2400 കലാകാരന്മാരെയാണ് പങ്കെടുപ്പിക്കുന്നത്. എന്നാൽ ഈ വർഷം 3515 അപേക്ഷകൾ ആണ് വന്നിരിക്കുന്നത്. ഇതിൽ നിന്നാണ് ഏകദേശം 2500 പേർക്ക് സംഗീതാർച്ചന നടത്താൻ അവസരമൊരുക്കുന്നതെന്ന് ചെമ്പൈ സംഗീതോത്സവം സബ് കമ്മിറ്റി അംഗങ്ങളായ പ്രൊഫ വൈക്കം വേണുഗോപാൽ, തിരുവിഴ ശിവാനന്ദൻ, ചെമ്പൈ സുരേഷ്, ഡോ ഗുരുവായൂർ കെ മണികണ്ഠൻ. എൻ ഹരി, വിദ്യാധരൻ മാസ്റ്റർ, ആനയടി പ്രസാദ് തുടങ്ങിയവർ അഭിപ്രായപ്പെട്ടു.

2024 നവംബർ 26ന് വൈകീട്ട് നടക്കുന്ന ഔപചാരിക ഉദ്ഘാടന സമ്മേളനത്തോടെ ഗുരുപവനപുരി സംഗീത സാന്ദ്രമാകും. അന്നേ ദിവസം നടക്കുന്ന ചെമ്പൈ സ്മാരക പുരസ്കാര സമർപ്പണവും തുടർന്നു പുരസ്കാര ജേതാവിന്റെ കച്ചേരിയും നടക്കുന്നതായിരിക്കും.

നവംബർ 27ന് രാവിലെ ശീവേലിയ്ക്ക് ശേഷം ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂരിപ്പാട് ശ്രീലകത്തു നിന്നു കൊണ്ടു വരുന്ന ദീപം മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെ സംഗീത മണ്ഡപത്തിലെ നിലവിളക്ക് തെളിയുന്നതോടെ പതിനഞ്ച് ദിവസം നീണ്ടു നിൽക്കുന്ന സംഗീതാർച്ചനയ്ക്ക് തുടക്കമാകും. ഗുരുപവനപുരിയെ സംഗീതമയമാക്കുന്ന ചെമ്പൈ സംഗീതോത്സവത്തിൽ രാവിലെ 6 മുതൽ പുലർച്ച വരെ ഇടതടവില്ലാതെ നടക്കുന്ന ഗാനാർച്ചനയിൽ കുരുന്നുകൾ അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഗീതഞ്ജർ പടുക്കും.

നവംമ്പർ 27 മുതൽ ഡിസംബർ 6 വരെയുള്ള ആദ്യ പത്ത് ദിവസങ്ങളിൽ വൈകീട്ട് 6 മുതൽ 9 വരെ ഒരു മണിക്കൂർ വരുന്ന 3 സ്പെഷൽ കച്ചേരിയും, തുടർന്നുളള അഞ്ച് ദിവസങ്ങളിൽ വൈകീട് 6 മുതൽ 730 വരെ അരമണിക്കൂർ വരുന്ന മൂന്ന് സ്പെഷൽ കച്ചേരികളും ഉണ്ടാകും. എ ഐ ആർ രാവിലെ 9:30 മുതൽ 12 വരെയും വൈകീട്ട് 7:35 മുതൽ 8 :30 അവസാന അഞ്ചു ദിവസങ്ങൾ ചെബൈ സംഗീതോത്സവം റിലേ ചെയ്യുന്നതായിരിയ്ക്കും.

ഡിസംബർ 10ന് രാവിലെ 8:30 മുതൽ 9 വരെ നാഗസ്വര കച്ചേരിയും തുടർന്ന് 9 മുതൽ 10 വരെ പ്രമുഖർ പങ്കെടുക്കുന്ന പഞ്ചരത്ന കീർത്തന ആലാപനം ഉണ്ടായിരിക്കുന്നതാണ്. ഇത് ദൂരദർശൻ തത്സമയം സംപ്രേക്ഷണം ചെയ്യാറുണ്ട്.

സംഗീതാർച്ചനയ്ക് പങ്കെടുക്കുന്നവർ, ഡൌൺലോഡ് ചെയ്തു ലഭിക്കുന്ന ക്ഷണപത്രികയിൽ ഫോട്ടോ പതിക്കണം. പങ്കെടുക്കുന്നവർ ക്ഷണപത്രികയുടെ അസ്സൽ കൊണ്ടുവരികയും അതിൽ സൂചിപ്പിച്ചിരിക്കുന്ന നിർദ്ദിഷ്ട സ്ലോട്ടിന് ഒരു മണിക്കൂർ മുമ്പ് വേദിയിൽ ഹാജരാകണം.ഫോട്ടോ പതിച്ച ക്ഷണപത്രികയോടൊപ്പം തിരിച്ചറിയൽ കാർഡിൻ്റെ പകർപ്പ് ,ഗുരുനാഥന്റെ സാക്ഷ്യപത്രം എന്നിവ നിർബന്ധമാണ്.

സംഗീതാർച്ചനയ്ക്ക് ശേഷം ഗുരുവായൂർ ദേവസ്വം പ്രസാദം നൽകാറുണ്ട്. ഗുരുവായൂർ ദേവസ്വം യുടൂബ് ചാനലിൽ സംഗീതോത്സവം തത്സമയം സംപ്രേഷണം ഉണ്ടായിരിക്കുന്നതായിരിക്കും

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...