ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 67,22,852 രൂപയുടെ വരവുണ്ടായി.
വരിനിൽക്കാതെയുള്ള പ്രത്യേക ദർശനത്തിന് നെയ് വിളക്ക് ശീട്ടാക്കിയ വകയിൽ 15,90,000 രൂപയും, തുലാഭാരത്തിന് കിട്ടിയത് 18,22,900 രൂപയും, 464 കുരുന്നുകൾക്ക് ചോറൂണുണ്ടായി, 5,77,100 രൂപയുടെ പാൽപ്പായസം ശീട്ടാക്കിയിട്ടുണ്ട്, 37 വിവാഹങ്ങളും ഇന്ന് നടന്നു. മൊത്തം 67,22,852 രൂപയാണ് ഇന്നത്തെ വരുമാനം.