BEYOND THE GATEWAY

പൊന്നോണത്തെ വരവേറ്റ് ഗുരുവായൂർ നഗരസഭയിൽ ചെണ്ടുമല്ലി വിളവെടുപ്പ്

ഗുരുവായൂർ: പുഷ്പനഗരം പുഷ്പ കൃഷിയുടെ രണ്ടാം ഘട്ടത്തിലും തദ്ദേശീയമായി ചെണ്ടുമല്ലി കൃഷി ചെയ്ത് വിജയിപ്പിച്ചിരിക്കുകയാണ് നഗരസഭയിലെ പൂ കർഷകർ.
ജനകീയാസൂത്രണം 2024-25 വാർഷിക പദ്ധതി വഴി നടപ്പിലാക്കുന്ന പുഷ്പ കൃഷിയുടെ നഗരസഭതല ഉൽഘടനം വാർഡ് 33 ല്‍ പൂക്കോട് കൃഷിക്കൂട്ടം സിന്ധു ശശിധരന്‍റെ കൃഷിയിടത്തിൽ വെച്ച് ഡെപ്യൂട്ടി ചെയർപേഴ്സൺ അനീഷ്‌മ ഷനോജ് നിർവഹിച്ചു.

വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എ എം ഷെഫീർ അദ്ധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ ഷൈലജ സുധൻ, ബിന്ദു അജിത് കുമാർ, എ സായിനാഥൻ എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫീസർമാരായ ഫാരിജ റഹ്മാൻ, രജിന വി സി പദ്ധതി വിശദീകരണം നടത്തി. കൗൺസിലർമാരായ സുബിത സുധീർ, ബിബിത മോഹൻ, ദീപ ബാബു സന്നിഹിതരായിരുന്നു.
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്‍റ് എൻജിനീർ അഭി ടി എസ് നന്ദി പറഞ്ഞു.
അയ്യങ്കാളി തൊ ഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവർത്തകർ, കൃഷിക്കാർ, നാട്ടുകാർ തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു.

മലയാളിയുടെ ഗൃഹാതുരമായ ഓർമകളിൽ വർണ ശോഭയോടെ നിലനിൽക്കുന്ന ഓണം പൂക്കളുടെയും ഉത്സവമാണ്. മലയാളിയുടെ വീട്ടുമുറ്റങ്ങളിൽ പൂക്കളം ഒരുക്കാൻ അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. അതിനൊരു ബദൽ സംവിധാനം ഒരുക്കണം എന്ന തീരുമാനത്തിൽ നിന്നുമാണ് നഗരസഭയും കൃഷി ഭവനും. അയ്യങ്കാളി തൊ ഴിലുറപ്പ് തൊഴിലാളികളും, കുടുംബശ്രീയും ചേർന്ന് സംയുക്തമായി ചേർന്ന് ചെണ്ടുമല്ലി കൃഷി ചെയ്ത് വിജയിപ്പിച്ചിരിക്കുന്നത്. ഇരുപത്തിയഞ്ചു ക്ലസ്റ്ററുകളിലായി ഇരുപതിനായിരം തൈകളാണ് വിതരണം നടത്തിയത്.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...