BEYOND THE GATEWAY

ഗുരുവായൂർ ദേവസ്വത്തിൽ 250 കിലോവാട്ട് സൗരവൈദ്യതി പദ്ധതിയുടെ സമർപ്പണം ശനിയാഴ്ച

ഗുരുവായൂർ : സൗരോർജ്ജ പദ്ധതി നടപ്പാക്കി ഗുരുവായൂർ ദേവസ്വം പുതുചരിത്രത്തിലേക്ക്. ദേവസ്വം കാര്യാലയത്തിലും പാഞ്ചജന്യം റെസ്റ്റ് ഹൗസിലും സ്ഥാപിച്ച പുരപ്പുറ സൗരോർജ്ജ പദ്ധതി വഴി 250 കിലോവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനൊരുങ്ങുകയാണ് ദേവസ്വം. പദ്ധതിയുടെ സമർപ്പണം ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് ദേവസ്വം മന്ത്രി വി എൻ വാസവൻ നിർവ്വഹിക്കും.

വൈദ്യുതി സ്വയംപര്യാപ്തത ലക്ഷ്യമിട്ട് സൗരവൈദ്യുതി ഉൽപ്പാദന രംഗത്തേക്ക് കടക്കുന്ന സംസ്ഥാനത്തെ ആദ്യ ദേവസ്വം, ബോർഡാണ് ഗുരുവായൂർ ദേവസ്വo ആദ്യ ഘട്ടമെന്ന നിലയിൽ തെക്കേ നടയിലെ ദേവസ്വം കാര്യാലയത്തിലും പാഞ്ചജന്യം റെസ്റ്റ് ഹൗസിലും പുരപ്പുറ സൗരോർജ്ജ പദ്ധതി നടപ്പാക്കി. 545 വാട്ടിൻ്റെ 144 സോളാർ പാനലുകൾ സ്ഥാപിച്ചു.മറ്റു ഉപകരണങ്ങളും പ്രവർത്തന സജ്ജമാക്കി. ഉൽപ്പാദിപ്പിക്കുന്ന വൈദ്യതി മൂന്ന് ഗ്രിഡ് ബന്ധിത ഇൻവെർട്ടർ വഴി ദേവസ്വം പവർഹൗസിലെത്തിക്കും. 250 കിലോവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാകും. ദിനംതോറും ആയിരം യൂണിറ്റ്. ദേവസ്വത്തിൻ്റെ വൈദ്യതി ഉപഭോഗത്തിൻ്റെ 20 ശതമാനം ആദ്യഘട്ടത്തിൽ ലഭ്യമാകും.ഇതോടെ വൈദ്യതി ചാർജിനത്തിൽ മാസം രണ്ടു ലക്ഷം രൂപ ലാഭിക്കാനാകും. ദേവസ്വം ഇലക്ട്രിക്കൽ വിഭാഗത്തിൻ്റെ മേൽനോട്ടത്തിൽ 1.90 കോടി രൂപ ചെലവഴിച്ചാണ് സൗരോർജ്ജ പദ്ധതി നടപ്പാക്കിയത്. സോളാർ ടെക് റിന്യൂവബിൾ എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് കരാർ. അഞ്ചു വർഷത്തെ വാർഷിക അറ്റകുറ്റപണിയും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സാധ്യമായ ദേവസ്വം സ്ഥാപനങ്ങളിലെല്ലാം സൗരോർജ്ജ പദ്ധതി നടപ്പാക്കും. കൂടാതെ വേങ്ങാട്ടെ പന്ത്രണ്ട് ഏക്കർ തുറസായ സ്ഥലത്ത് സോളാർ പാടം സ്ഥാപിച്ച് സൗരവൈദ്യതി ഉൽപ്പാദിപ്പിക്കാൻ പദ്ധതി തയ്യാറാക്കുമെന്ന് ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ അറിയിച്ചു. ഇതിനായുള്ള പദ്ധതികൾക്ക് ദേവസ്വം രൂപം നൽകി വരികയാണെന്നും അദ്ദേഹം അറിയിച്ചു

➤ ALSO READ

ഗുരുവായൂർ മെട്രോ ലിങ്ക്സിൻ്റെ 16-ാമത് അഖില കേരള ചിത്ര രചന മത്സരം സിനിമ താരം ശിവജി ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ:ഗുരുവായൂർ മെട്രോലിങ്ക്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പതിനാറാമത് അഖില കേരള ചിത്രരചന മത്സരം നടത്തി 3800ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്ത ഈ മത്സരം ഗരുവായൂർ എൽ എഫ് കോളേജിൽ വച്ചാണ് സംഘടിപ്പിച്ചത്. ക്ലബ്ബ് പ്രസിഡൻറ്...