BEYOND THE GATEWAY

ഗ്ളോബൽ എൻഎസ്എസ്സിന്റെ  ഇക്കൊല്ലത്തെ ഓണാഘോഷം സാന്ദീപനി മാതൃസദനത്തിലെ അമ്മമാരോടൊപ്പം ആഘാഷിച്ചു.

ഗുരുവായൂർ:  ഗ്ളോബൽ എൻഎസ്എസ്സിന്റെ നേതൃത്ത്വത്തിൽ ഈ വർഷത്തെ ഓണാഘോഷം മമ്മിയൂർ സാന്ദീപനി മാതൃസദനത്തിലെ അമ്മമാരോടൊപ്പം ആരംഭിച്ചു.. കാലത്ത് 9 മണിക്ക് സാന്ദീപനി മാതൃസദനത്തിൽ അത്ത പൂക്കളം ഇടുന്നതോടെ ഓണാഘോഷത്തിന് ആരംഭം കുറിച്ചു.. തുടർന്ന് മമ്മിയൂരിൽ നിന്ന് മഹാബലിയെ വാദ്യമേളങ്ങളുടേയും താലപ്പൊലിയോടും കൂടി സാന്ദീപനി മാതൃസദനത്തിലേക്ക് ഘോഷയാത്രയായി ആനയിച്ചു.

തുടർന്ന് ജി എൻ എസ് എസ് സംസ്ഥാന പ്രസിഡണ്ട് ഐ.പി. രാമചന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം പണ്ഡിതനും കവിയുമായ രാധാകൃഷ്ണൻ കാക്കശ്ശേരി മാസ്റ്റർ ഉത്ഘാടനം ചെയ്തു. ഡോക്ടർ :
വടക്കുമ്പാട്ട് നാരായണൻ നമ്പൂതിരി വിശിഷ്ടാതിഥിയായി പങ്കെടുത്തു. സമ്മേളനത്തിൽ ഡോ: സി.ജി. നന്ദകുമാർ, കെ.എൻ. ഗോപി. ,മുനിസിപ്പൽ കൗസിലർമാരായ ശോഭ ഹരിനാരായണൻ, ജ്യോതി രവീന്ദ്രനാഥ് , ജി എൻ എസ് എസ് ഭാരവാഹികളായ കെ.മോഹനകൃഷ്ണൻ ‘ കെ.ടി. ശിവരാമൻ നായർ, ശ്രീകുമാർ പി.നായർ, രാധശിവരാമൻ , സരസ്വതി വിജയൻ, തുടങ്ങിയവർ ആശംസകളർപ്പിച്ച് പ്രസംഗി ച്ചു .

അത്തപ്പൂക്കളം, ഓണപ്പാട്ടുകൾ, തിരു വാതിരക്കളി , തുടങ്ങിയ കലാപരിപാടികളും,അമ്മമാരുടെ ഓണസ്മരണകളും, വിഭവ സമൃദ്ധമായ ഓണസദ്യയും ഓണാഘോഷത്തിൻ്റെ ഭാഗമായി നടത്തപ്പെട്ടു.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...