BEYOND THE GATEWAY

ഗുരുവായൂർ ദേവസ്വത്തിൻ്റെ വിവിധ നിർമ്മാണ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വി എൻ വാസവൻ ശനിയാഴ്ച നിർവ്വഹിക്കും.

ഗുരുവായൂർ :ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന വിവിധ നിർമ്മാണ പദ്ധതികളുടെ പ്രവർത്തന ഉദ്ഘാടനവും പൂർത്തീകരിച്ച പദ്ധതികളുടെ സമർപ്പണവും നിർവ്വഹിക്കാൻ ദേവസ്വം മന്ത്രി വി.എൻ.വാസവൻ സെപ്റ്റംബർ 7 ശനിയാഴ്‌ച ഗുരുവായൂരിൽ .

ഉച്ചതിരിഞ്ഞ് 2 മണിക്ക് ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലാണ് ഉദ്ഘാടന ചടങ്ങ്.
ദേവസ്വം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ ശിലാസ്ഥാപനം, പുതിയഫയർസ്റ്റേഷൻ മന്ദിരത്തിൻ്റെ ശിലാസ്ഥാപനം, കൗസ്തുഭം റെസ്റ്റ് ഹൗസ് നവീകരണം, 250 കിലോവാട്ട് സൗരോർജ്ജ പദ്ധതി സമർപ്പണം, കേശവീയം – ഗജരാജൻ ഗുരുവായൂർ കേശവൻ ശതാബ്ദി സ്മൃതി, രാമായണം ഇൻ തെർട്ടി ഡേയ്സ് എന്നീ പുസ്തകങ്ങളുടെ കവർ’ പ്രകാശനം
എന്നിവ ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ വെച്ച് മന്ത്രി നിർവ്വഹിക്കും. കാവീട് ഗോശാലയിൽ തുടങ്ങുന്ന ദ്രവമാലിന്യ സംസ്കരണ പ്ലാൻ്റിൻ്റെ നിർമ്മാണ ഉദ്ഘാടനം ഉച്ചതിരിഞ്ഞ് 3 ന് മന്ത്രി നിർവ്വഹിക്കും. ആനത്താവളത്തിലെ ഖര മാലിന്യ സംസ്കരണ പ്ലാൻ്റിൻ്റെ: ശിലാസ്ഥാപനം , പത്ത് ആനത്തറികളുടെ നിർമ്മാണ ഉദ്ഘാടനം,
, പുതുതായി നിർമ്മിച്ച ആനത്തറിയുടെ സമർപ്പണം എന്നീ ചടങ്ങുകൾ ഉച്ചതിരിഞ്ഞ് 3 .30ന് പുന്നത്തൂർ ആനത്താവളത്തിൽ വെച്ച് നടക്കും.

ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ ചേരുന്ന ഉദ്ഘാടന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനാകും. എൻ.കെ.അക്ബർ എം എൽ എ’ വിശിഷ്ടാതിഥിയായും നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ്, ഗുരുവായൂർ ദേവസ്വം കമ്മീഷണർ ബിജു പ്രഭാകർ ഐഎഎസ് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി , പങ്കെടുക്കും. ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ.പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, ശ്രീ.സി.മനോജ്, മനോജ് ബി നായർ, നഗരസഭാവാർഡ് കൗൺസിലർ ശോഭ ഹരി നാരായണൻ എന്നിവർ പങ്കെടുക്കും. ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.പി.വിശ്വനാഥൻ സ്വാഗതവും, വി.ജി.രവീന്ദ്രൻ ചടങ്ങിന് നന്ദിയും രേഖപ്പെടുത്തും. ഉദ്ഘാടന ചടങ്ങിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ റിപ്പോർട്ട് അവതരിപ്പിക്കും.

.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...