BEYOND THE GATEWAY

ചാവക്കാട് നഗരത്തിൽ പ്രതിഷേധ പ്രകടനം; യൂത്ത് കോൺഗ്രസ്‌ ഗുരുവായൂർ നിയോജകമണ്ഡലം.

ഗുരുവായൂർ: യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാംകൂട്ടത്തിലിനെ ജയിലടക്കുകയും, സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിയെ അതിക്രൂരമായി മർദിക്കുകയും ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് നഗരത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി സത്താർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് തെബ്ഷീർ മഴുവഞ്ചേരി അധ്യക്ഷത വഹിച്ചു.

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി നിഖിൽ കൃഷ്ണൻ, സി.എസ് സൂരജ്, ജില്ലാ ഭാരവാഹികളായ അഞ്ജന, റിഷി ലാസർ, കോൺഗ്രസ്സ് മേഖല പ്രസിഡന്റ്റുമാരായ എച്ച്.എം നൗഫൽ, അനീഷ് പാലയൂർ, നേതാക്കളായ കെ.എം ഷിഹാബ്, അഷ്‌റഫ്‌ ബ്ലാങ്ങാട്, ഗോഷ് എങ്ങണ്ടിയൂർ എന്നിവർ സംസാരിച്ചു..

യൂത്ത് കോൺഗ്രസ്സ് നേതാക്കളായ ഷിഹാബ് മണത്തല, റാഷ് മുനീർ, പ്രലോബ്, ജാസിം ചാലിൽ, നവനീത് വി.എസ്, നവീൻ, ഷെമീം, സുഹാസ്, അശ്വിൻ, രഞ്ജിത്ത്, ഷനാജ്, അൻവർ, എന്നിവർ പ്രകടത്തിന് നേതൃത്വം നൽകി.

➤ ALSO READ

ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൽ ഫിലിം ഫെസ്റ്റിവലിന് തുടക്കം കുറിച്ചു.

ഗുരുവായൂർ: ഗരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിലെ മൾട്ടിമീഡിയ ഡിപ്പാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ദ്വിദിന ഫിലിം ഫെസ്റ്റിവലായ എം എൽ എഫ് 2 ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. പ്രശസ്‌ത പുതുമുഖ സംവിധായകൻ എം സി...