BEYOND THE GATEWAY

ചോതി നാളിൽ ഗുരുവായൂർ ക്ഷേത്രനടയിൽ അമ്പാടി കൂട്ടായ്മ പൂക്കളമൊരുക്കി 

ഗുരുവായൂർ:  ഓണത്തിനോടനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രനടയിൽ കാലങ്ങളായി നടത്തിവരുന്ന പൂക്കള സമർപ്പണത്തിൻ്റെ ഭാഗമായി ചോതി നാളിൽ ഗുരുവായൂർ കിഴക്കെ നടയിലെ അമ്പാടി കൂട്ടായ്മയുടെ വകയായിട്ടായിരുന്നു പൂക്കളമൊരുക്കിയത്.
ചരിത്രത്തിലാദ്യമായി നാനൂറോളം വിവാഹങ്ങൾ നടക്കുന്ന ദിവസം കൂടിയായതിനാൽ ഭക്തർക്കു വേണ്ട സൗകര്യങ്ങളൊരുക്കുന്നതിൻ്റെ ഭാഗമായി സാധാരണ പൂക്കളമിടുന്ന ഭാഗത്തു നിന്നും കിഴക്കെക്ഷേത്രഗോപുരത്തിനു തൊട്ടു മുന്നിലായിട്ടായിരുന്നു പൂക്കളമൊരുക്കിയത്. വിവാഹത്തിനായെത്തിയ വധൂവരന്മാരെ കണ്ട് ആനന്ദ നൃത്തമാടുന്ന കണ്ണൻ്റെ രൂപമാണ് അമ്പാടി കൂട്ടായ്മയുടെ പ്രവർത്തകർ പൂക്കളമായി സമർപ്പിച്ചത് .


കേരളത്തിലെ അറിയപ്പെടുന്ന കുരുത്തോല കലാകാരനായ പുത്തൻചിറ സുബ്രമണ്യൻ്റെ നേതൃത്വത്തിലുള്ള ഏഴോളം കലാകാരന്മാരാണ് കണ്ണൻ്റെ വർണ്ണചിത്ര പൂക്കളമൊരുക്കിയത്. അമ്പാടി കൂട്ടായ്മ ഗുരുവായൂരിൻ്റെ ഭാരവാഹികളായ ശ്രീ: കെ പി ഉദയൻ ,ഹരിഹരൻ കൊളാടി, സുരേഷ് നായർ പാലിയത്ത്, കണ്ണൻ പി എം, മെൽവിൻ കൊമ്പൻ, വിജയകുമാർ K,
നന്ദൻ തുവ്വാര, മിന്നു ഗോപാൽ, രഞ്ജി ടി, സൂരജ് ടി, ലീല ടി ആർ , യദു കെ പി , അതുൽദാസ് , അഭിനവ്, ശ്രീകാന്ത്, വിഷ്ണു, സച്ചിൻ, നന്ദു എന്നിവർ നേതൃത്വം നൽകി.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...