BEYOND THE GATEWAY

ഓണസുവിതമൊരുക്കി ഒത്ത് ചേരലുമായി സുവിതം ഗുരുവായൂർ

ഗുരുവായൂർ: ഓണംമലയാളികളുടെ സമത്വവും , സമഭാവനയും , സമൃദ്ധിയും വിളിച്ചോതുന്ന മഹോത്സവമായി ആഘോഷിക്കപ്പെടുമ്പോൾ സ്വാന്തനവും, സഹായവും , സദ്യയും, സഹകരണവും കൈതാങ്ങുമായി സുവിതം ഫൗണ്ടേഷന്റെആഭിമുഖ്യത്തിൻ കുടുംബ സംഗമവും, പെൻഷൻ വിതരണവും, ഓണ സദ്യയുമായി സുവിത സംഗമം നടത്തി. ഗുരുവായൂർ മാതാകമ്മ്യൂണിറ്റി ഹാളിൽ സുവിതം പ്രസിഡണ്ട് പി.കെ. സരസ്വതിയമ്മയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമം മൗനയോഗി സ്വാമി ഹരി നാരായണൻ ഉൽഘാടനം ചെയ്തു. അമ്മമാർക്ക് പെൻഷൻ വിതരണവും സ്വാമി നിർവഹിച്ചു. സുവിതം സെക്രട്ടറി വരുണൻ കൊപ്പര ഓണവിശേഷങ്ങളും, കോ.ഓഡിനേറ്റർ ബാലൻ വാറണാട്ട് ആ മുഖപ്രസംഗവുംനൽകി സംസാരിച്ചു.

കെ.എച്ച് ആർ.എ.ഗുരുവായൂർ യൂണിറ്റ്പ്രസിഡണ്ട് ഒ.കെ.ആർ മണകണ്oൻ , റിട്ട. ജില്ലാ ഡി.ഇ.ഒ. ഏ കെ.സുലോചന , എഫ്.എസ്.സി. സിസ്റ്റർ റോസിലിൻ . സുവിതംമുഖ്യട്രസ്റ്റിയും റിട്ട ട്രഷറി ഓഫീസറുമായ കെ.വി.രാമകൃഷ്ണൻ, സുവിതം ഖജാൻജി മാർട്ടിൻ ആന്റണി എന്നിവർ പ്രസംഗിച്ചു. ശതാഭിഷേകത്തിലെത്തിയ സുവിതംപ്രസിഡണ്ട് പി.കെ. സരസ്വതിയമ്മയെചടങ്ങിൽ സ്നേഹാദര സമർപ്പണം നടത്തി നേരത്തെ നഗരസഭ കൗൺസിലർമാരായ ശോഭ ഹരി നാരായണൻ ,രേണുക ശങ്കർ എന്നിവർ എത്തി ചേർന്ന് ഓണാശംസകളും പങ്ക് വെച്ചു.അമ്മമാരുമായി ഒത്ത് ചേർന്ന് ഓണപ്പാട്ടും, ഓണ സദ്യയുമായി ഒരുക്കിയ സംഗമത്തിന് കെ.പി കരുണാകൻ, എം.പി.ശങ്കരനാരായണൻ , ലത ബാലൻ, പി.കെ. കോമളം, ഇന്ദിരാ കരുണാകരൻ, ആന്റോആന്റണി എന്നിവർ നേതൃത്വം നൽകി.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...