BEYOND THE GATEWAY

ഗുരുവായുരിൽ കണ്ണന് നിറവായി ഉത്രാട കാഴ്ചക്കുലകൾ

ഗുരുവായൂർ: ഉത്രാട ദിനത്തിൽ ശ്രീഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പിച്ച് സായൂജ്യനിറവിൽ ഭക്തർ. ഉത്രാട ദിനമായ ശനിയാഴ്ച രാവിലെ ശീവേലിക്കു ശേഷമാണ് കാഴ്ചക്കുല സമർപ്പണം തുടങ്ങിയത്. സ്വർണ കൊടിമര ചുവട്ടിൽ ക്ഷേത്രം മേൽശാന്തി പള്ളിശേരി മനയ്ക്കൽ മധുസൂദനൻ നമ്പൂതിരി ശ്രീഗുരുവായൂരപ്പന് ആദ്യം കാഴ്ചക്കുല സമർപ്പിച്ചു.

തുടർന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ സി.മനോജ്, കെ.പി.വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ കാഴ്ചക്കുല സമർപ്പിച്ചു. തുടർന്ന് നിരവധി ഭക്തർ ശ്രീഗുരുവായൂരപ്പന് കാഴ്ചക്കുലകൾ സമർപ്പിക്കാനെത്തി. ശനിയാഴ്ച രാത്രി അത്താഴ പൂജയ്ക്ക് ശേഷം നട അടയ്ക്കുന്നതു വരെ ഭക്തർക്ക് കാഴ്ചക്കുല സമർപ്പിച്ചു.

ഭക്തർക്ക് കാഴ്ചക്കുല സമർപ്പിക്കാനായി ക്ഷേത്രം തെക്കേ നട കൂവളത്തിന് സമീപത്തുകൂടി കിഴക്കേ ഗോപുര കവാടം വഴി ക്ഷേത്രത്തിൽ പ്രവേശിക്കാവുന്ന രീതിയിലാണ് സൗകര്യം ഒരുക്കിയത്. ഭക്തർക്ക് ഇരിക്കാനും കാഴ്ചക്കുല വെക്കാനും ദേവസ്വം സൗകര്യം ഒരുക്കിയിട്ടുണ്ടായിരുന്നു ക്ഷേത്രത്തിൽ ലഭിച്ച കാഴ്ചക്കുലകളിൽ ഒരു പങ്ക് ഞായറാഴ്ച തിരുവോണ സദ്യയ്ക്കുള്ള പഴപ്രഥമ നായി മാറ്റും . ബാക്കിയുള്ളവ ലേലം വിളിക്കാറാണ് പതിവ് .

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...