BEYOND THE GATEWAY

ഗുരുവായൂർ നിയോജക മണ്ഡലത്തിലെ യാത്രാ ക്ലേശം; എം എല്‍ എ യുടെ അധ്യക്ഷതയിൽ ജനകീയ സദസ്സ്

ഗുരുവായൂർ : ഗുരുവായൂര്‍ മണ്ഡലത്തിലെ നഗര- ഗ്രാമ റോഡുകളെ ബന്ധിപ്പിച്ചുകൊണ്ട് ബസ് സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിനുള്ള റൂട്ട് ഫോര്‍മാഷന്‍ പദ്ധതിയുടെ ഭാഗമായി ജനകീയ സദസ്സ് ഗുരുവായൂര്‍ നഗരസഭ ഹാളില്‍ നടന്നു. . ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ അക്ബര്‍ അദ്ധ്യക്ഷത വഹിച്ചു

നിയോജക മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ അദ്ധ്യക്ഷന്മാര്‍ യാത്രാ ക്ലേശം അനുഭവിക്കുന്ന തങ്ങളുടെ പഞ്ചായത്തുകളിലെയും നഗരസഭയിലെയും പ്രദേശങ്ങള്‍ സംബന്ധിച്ച് വിശദീകരിക്കുകയും പുതിയതായി ബസ് റൂട്ടുകള്‍ അനുവദിക്കേണ്ട റോഡുകളുടെ വിവരങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. പുതിയ റൂട്ടുകള്‍ക്ക് പുറമേ നിലവിലുള്ള ബസ് റൂട്ടുകള്‍ ഇല്ലാത്ത സ്ഥലത്തേക്ക് നീട്ടുന്നതിന് സാധിക്കുമോ എന്നത് പരിശോധിക്കണമെന്ന് എം.എല്‍.എ സദസ്സില്‍ ജോയിന്‍റ് ആര്‍.ടി.ഒ പി.എന്‍ ശിവന് നിര്‍ദ്ദേശം നല്‍കി.

തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ മനോജ് നിയോജക മണ്ഡലത്തില്‍ യാത്രാ ക്ലേശം പരിഹരിക്കുന്നതിന്‍റെ ഭാഗമായുള്ള പുതിയ റൂട്ടുകള്‍ സംബന്ധിച്ച് വിശദീകരിച്ചു. ജനകീയ സദസ്സില്‍ ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ കൃഷ്ണദാസ് എം, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഷിദ കെ, ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു സുരേഷ്, കടപ്പുറം പഞ്ചായത്ത് പ്രസിഡന്‍റ് സാലിഹ ഷൌക്കത്ത്, വിവിധ പഞ്ചായത്തുകളില്‍ നിന്നും നഗരസഭയില്‍ നിന്നുമുള്ള വൈസ് പ്രസിഡന്‍റും സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാനും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, ബസ് ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് സേതുമാധവന്‍, എല്‍.എസ്.ജി.ഡി സെക്രട്ടറിമാര്‍, എഞ്ചിനീയര്‍മാര്‍ ബസ് ഓണേഴ്സ് അസോസിയേഷന്‍ പ്രതിനിധികള്‍, റെസിഡന്‍റ്സ് അസോസിയേഷന്‍ പ്രതിനിധികള്‍, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

➤ ALSO READ

ഗുരുവായൂർ മെട്രോ ലിങ്ക്സിൻ്റെ 16-ാമത് അഖില കേരള ചിത്ര രചന മത്സരം സിനിമ താരം ശിവജി ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ:ഗുരുവായൂർ മെട്രോലിങ്ക്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പതിനാറാമത് അഖില കേരള ചിത്രരചന മത്സരം നടത്തി 3800ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്ത ഈ മത്സരം ഗരുവായൂർ എൽ എഫ് കോളേജിൽ വച്ചാണ് സംഘടിപ്പിച്ചത്. ക്ലബ്ബ് പ്രസിഡൻറ്...