ഗുരുവായൂർ : സത്ര സമിതിയുടെ ദ്വിതീയ അഖില ഭാരത നാരായണീയ മഹോത്സവത്തിന് ഗുരുവായൂരിൽ തുടക്കമായി. ബുധനാഴ്ച വൈകീട്ട് ഗുരുവായൂർ തെക്കേ നടയിലെ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു.
സത്ര സമിതി പ്രസിഡൻ്റ് കെ ശിവശങ്കരൻ അധ്യക്ഷനായി. സമിതി ചെയർമാൻ സി ജി പദ്‌മനാഭൻ നായർ, കോഡിനേറ്റർ എസ് നാരായണ സ്വാമി, സി പി നായർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഭാഗവതാചാര്യൻ തോട്ടം ശ്യാം നമ്പൂതിരി മാഹാത്മ്യ പ്രഭാ ഷണം നടത്തി.
വ്യാഴാഴ്ച മുതൽ രാവിലെ ഒൻപതു മുതൽ സത്രം തുടങ്ങും. ഡോ സരിത അയ്യർ, അപ്പുവാര്യർ കടാമ്പുഴ, ഡോ ശരത് പി നാഥ് കോട്ടയം, വെൺമണി കൃഷ്ണൻ നമ്പൂതിരി എന്നിവരാണ് വ്യാഴാഴ്ചത്തെ പ്രഭാഷകർ. 25 നാണ് സത്രം സമാപനം.