BEYOND THE GATEWAY

ക്ഷേത്ര വിശ്വാസങ്ങൾ തകർക്കാൻ ശ്രമം; ഗുരുവായൂർ ദേവസ്വം ഓഫീസിലേക്ക് ഹിന്ദു ഐക്യവേദിയുടെ മാർച്ച്.

ഗുരുവായൂർ : ഹിന്ദു ഐക്യവേദി ചാവക്കാട് താലൂക്ക് സമിതി ഗുരുവായൂർ ദേവസ്വം ഓഫീസിലേക്ക് മാർച്ച് നടത്തി. ക്ഷേത്ര പരിസരത്ത് വിശ്വാസങ്ങൾ തകർക്കാൻ നീക്കമുണ്ടെന്നാരോപിച്ചാണ് മാർച്ച്. പാഞ്ചജന്യം അനക്സ് നിർമാണസ്ഥലത്ത് മാംസം പാചകം ചെയ്യൽ, ക്ഷേത്ര നടപ്പന്തലിൽ കേക്ക് മുറിയ്ക്കൽ, ഭക്തർക്ക് തടസ്സമുണ്ടാക്കുന്ന തരത്തിലുള്ള യൂട്യൂബർമാരുടെ കടന്നുകയറ്റം തുടങ്ങിയവയ്ക്കെതിരേയായിരുന്നു മാർച്ച്. 

ഇതുപോലുള്ള സംഭവങ്ങൾ തുടർന്നാൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് ഹിന്ദു ഐക്യവേദി മുന്നറിയിപ്പ് നൽകി. മഹാരാജ ജങ്ഷനിൽ മാർച്ച്‌ പോലീസ് തടഞ്ഞു. സ്വാമി തേജസ്വരൂപാനന്ദ മാർച്ച് ഉദ്ഘാടനം ചെയ്തു. ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധാകരൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡൻ്റ് വി മുരളീധരൻ, ജനറൽ സെക്രട്ടറി പ്രസാദ് കാക്കശ്ശേരി, വത്സൻ പുന്നയൂർ, കെ പി മണികണ്ഠൻ, സി ബി പ്രദീപ് എന്നിവർ പ്രസംഗിച്ചു

➤ ALSO READ

പണ്ഡിറ്റ് ഗോപാലൻ നായരുടെ 156 ജയന്തി ഗുരുവായൂരിൽ ആഘോഷിച്ചു

ഗുരുവായൂർ :സനാതന ധർമ്മ സാഹിത്യ സ്വാദ്ധ്യായത്തിലൂടെ മലയാള ഭാഷയ്ക്കും സംസ്കാരത്തിനും പുനരുജ്ജീവനം നൽകിയ മഹാത്മാവായ പണ്ഡിറ്റ് ഗോപാലൻ നായരുട 156-ാംജന്മദിനം  മമ്മിയൂർ ദിവ്യശ്രീ വിജ്ഞാന കേന്ദ്രത്തിൽ ആഘോഷിച്ചു.  പണ്ഡിറ്റ് പി ഗോപാലൻ നായരുടെ ഛായാ...