BEYOND THE GATEWAY

‘രാമായണം ഇൻ തെർട്ടി ഡേയ്സ് ”അദ്ധ്യാത്മിക രാമായണത്തിൻ്റെ ഇംഗ്ലീഷ് പരിഭാഷ ഗുരുവായൂരിൽ പ്രകാശനം  ചെയ്തു.

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം പ്രസിദ്ധീകരിക്കുന്ന അദ്ധ്യാത്മ രാമായണത്തിൻ്റെ ഇംഗ്ലീഷ് പരിഭാഷ ‘രാമായണം ഇൻ തെർട്ടി ഡേയ്സ് ‘ പ്രകാശനം ചെയ്‌തു. കിഴക്കേ നട ദീപസ്തംഭത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി കെ വിജയൻ പ്രകാശനം കർമ്മം നിർവ്വഹിച്ചു.

പ്രൊഫ കെ വി രാമകൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങി. ഗ്രന്ഥകർത്താവ് ഡോ സുകുമാർ കാനഡ, ദേവസ്വം ഭരണസമിതി അംഗങ്ങളായ സി മനോജ്, വി ജി രവീന്ദ്രൻ, മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ  കെ പി വിനയൻ, അസി മാനേജർമാരായ (പ്രസിദ്ധീകരണ വിഭാഗം) കെ ജി സുരേഷ് കുമാർ, കെ പ്രദീപ് കുമാർ ( ക്ഷേത്രം) , ക്ഷേത്ര കലാനിലയം സൂപ്രണ്ട് മുരളി പുറനാട്ടുകര, ചിത്രകാരൻ ഡോ കെ യു. കൃഷ്ണകുമാർ , ലേ ഔട്ട് ആർട്ടിസ്റ്റ് വി രാജേന്ദ്രൻ എന്നിവർ സന്നിഹിതരായി.

തുഞ്ചത്ത് എഴുത്തച്ഛൻ രചിച്ച അദ്ധ്യാത്മ രാമായണം കിളിപാട്ടിൻ്റെ  ലളിതവും സാരവത്തുമായ  ഇംഗ്ലീഷ് പരിഭാഷയാണ് രാമായണം ഇൻ തേർട്ടി ഡേയ്സ്. രാമായണ മാസക്കാലത്ത് ഓരോ ദിനവും വായിക്കുന്നതിന് അനുയോജ്യമായ രീതിയിലാണ് ഗ്രന്ഥ കർത്താവായ ഡോ സുരേഷ് കാനഡ പുസ്തകം ക്രമീകരിച്ചിരിക്കുന്നത്. ചിത്രകാരൻ ഡോ കെ യു കൃഷ്ണകുമാറാണ് പുസ്തകത്തിലെ കഥാപാത്ര ചിത്രീകരണം. കോഫീ ടേബിൾ ബുക്ക് മാതൃകയിലാണ് പുസ്തകം അച്ചടിച്ചിരിക്കുന്നത്   കിഴക്കേ നടയിലുള്ള ദേവസ്വം പുസ്തകശാലയിൽ നിന്നും 300 രൂപയ്ക്ക്. വൈകാതെ പുസ്തകം ഭക്തർക്ക് വാങ്ങാവുന്നതാണ്.

➤ ALSO READ

ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോത്സവം ഏപ്രിൽ 28ന്; ഇപ്പോൾ അപേക്ഷിക്കാം

ഗുരുവായൂർ: നാലാമത് ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോത്സവം  വൈശാഖ മാസാരംഭ ദിനമായ ഏപ്രിൽ 28 തിങ്കളാഴ്ച നടക്കും. രാവിലെ ആറ് മുതൽ ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ അഷ്ടപദിയർച്ചന തുടങ്ങും.  അഷ്ടപദിയിൽ പ്രാവീണ്യമുള്ളവർക്ക് സംഗീതോത്സവത്തിൽ പങ്കെടുക്കാൻ...