BEYOND THE GATEWAY

ശ്രീ വിഷ്ണു സഹസ്രനാമോത്സവത്തിൽ നിയുക്ത ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയുടെ ദീപം സമർപ്പണം

ഗുരുവായൂർ : ശ്രീവിഷ്ണു സഹസ്രനാമോത്സവ സുവർണ്ണ ജൂബിലി ആഘോഷം നാലാം ദിവസത്തിൽ വൈകുന്നേരത്തെ വിശേഷാൽ സഹസ്രനാമജപത്തിനു മുമ്പ് വേദിയിൽ നിയുക്ത മേശാന്തി ബ്രഹ്മശ്രി പുതുമന ശ്രീജിത്ത് നമ്പൂതിരി സഹസ്രനാമ ദീപം സമർപ്പിച്ചു 

ശ്രീകൃഷ്ണ വിഗ്രഹത്തിൽ മാല ചാർത്തി കർപ്പൂര ആരതി നടത്തി ചടങ്ങിൽ മേച്ചേരി കേശവൻ നമ്പൂതിരി യജ്ഞ പ്രസാദം നൽകി അനുമോദിച്ചു ഭക്തിപ്രഭാഷണ പരമ്പരയിൽ ഡോ വി അച്ചുതൻകുട്ടി മാഷ് മഹിഷാസുര മർദ്ധിനി സ്തോത്രത്തെക്കുറിച്ചു പ്രഭാഷണം ചെയ്തു വ്രത്രാസുരൻ്റെ ഭക്തിയുടെ മഹത്വത്തെക്കുറിച്ച് വെണ്മണി ഭവദാസൻ നമ്പൂതിരി പ്രഭാഷണം ചെയ്തു 

കോട്ടയ്ക്കൽ മധു കോട്ടക്കൽ വേങ്ങേരി നാരായണൻ നമ്പൂതിരി എന്നിവർ ചേർന്ന് വേദിയിൽ സംഗീതാർച്ചന നടത്തി വൈകുന്നേരത്തെ വിശേഷാൽ ജപത്തിന് നിരവധി ഭക്തർ പങ്കെടുത്തു കൊണ്ട് വിഷ്ണു സഹസ്ര നാമജപം നടത്തി

➤ ALSO READ

പണ്ഡിറ്റ് ഗോപാലൻ നായരുടെ 156 ജയന്തി ഗുരുവായൂരിൽ ആഘോഷിച്ചു

ഗുരുവായൂർ :സനാതന ധർമ്മ സാഹിത്യ സ്വാദ്ധ്യായത്തിലൂടെ മലയാള ഭാഷയ്ക്കും സംസ്കാരത്തിനും പുനരുജ്ജീവനം നൽകിയ മഹാത്മാവായ പണ്ഡിറ്റ് ഗോപാലൻ നായരുട 156-ാംജന്മദിനം  മമ്മിയൂർ ദിവ്യശ്രീ വിജ്ഞാന കേന്ദ്രത്തിൽ ആഘോഷിച്ചു.  പണ്ഡിറ്റ് പി ഗോപാലൻ നായരുടെ ഛായാ...