ഗുരുവായൂർ നഗരസഭയിൽ  ഒരുക്കിയ വയോ പാർക്ക് മന്ത്രി എം ബി രാജേഷ് നാടിന് സമർപ്പിച്ചു

ഗുരുവായൂർ: നഗരസഭ വയോജനങ്ങളെ മുഖ്യധാരയിൽ ചേർത്തു നിർത്തുന്നതിൻ്റെ ഉദാഹരണമാണ് തൊഴിയൂരിൽ ഒരുക്കിയ നഗരസഭയുടെ വയോ പാർക്കെന്ന് നാടിന് സമർപ്പിച്ചു കൊണ്ട് മന്ത്രി എം ബി രാജേഷ് ഗുരുവായൂരിൽ പറഞ്ഞു.

കേന്ദ്ര പദ്ധതികളിൽ പകുതി തുകയും സംസ്ഥാനമാണ് വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അമൃത് പദ്ധതിയിൽ നിന്ന് 38 ലക്ഷവും നഗരസഭ ഫണ്ടിൽ നിന്ന് ആറ് ലക്ഷവും ചെലവിട്ടു. മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 48 ലക്ഷം രൂപ ചെലവിൽ റോഡ് നവീകരിച്ചിട്ടുമുണ്ട് ചടങ്ങിൽ എൻ.കെ. അക്ബർ എംഎൽഎ അധ്യക്ഷത വഹിച്ചു. 

കുട്ടാടൻ പാടത്തിനോട് ചേർന്ന് തൊഴിയൂർ സുനേന-പനാമ റോഡിൽ മണ്ണാംകുളത്താണ് വയോ പാർക്ക്. നടപ്പാത, തെരുവ് വിളക്കുകൾ, കൈവരി,സ്റ്റീൽ ബഞ്ചുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. 

നഗരസഭ ചെയർമാൻ എം കൃഷ്‌ണദാസ്, വൈസ് ചെയർപേഴ്‌സൻ അനീഷ്‌മ ഷനോജ്, എ എം ഷെഫീർ, ഷൈലജ സുധൻ, എ.എസ് മനോജ്, എ സായിനാഥൻ, ബിന്ദു അജിത് കുമാർ, കെ പി ഉദയൻ, ടി ടി ശിവദാസൻ, ഫൈസൽ പൊട്ടത്തയിൽ, എ സുബ്രഹ്മണ്യൻ, കെ പി വിനോദ്, ആന്റോ തോമസ്, ജോഫി കുര്യൻ, ലിജിത്ത് തരകൻ എന്നിവർ പ്രസംഗിച്ചു.

➤ ALSO READ

ചിന്മയ മിഷൻ ബാല വിഹാറിന്റെ നേതൃത്വത്തിൽ നെന്മിനി സേവാമന്ദിരത്തിൽ ശ്രീരാമനവമിയും, വിഷുവും ആഘോഷിച്ചു..

ഗുരുവായൂർ: ചിന്മയ മിഷൻ ബാല വിഹാറിന്റെ നേതൃത്വത്തിൽ നെന്മിനി സേവാമന്ദിരത്തിൽ ശ്രീരാമനവമിയും, വിഷുവും ആഘോഷിച്ചു.ചടങ്ങ് ചിന്മയ മിഷൻ പ്രസിഡന്റ് പ്രൊഫ. എൻ വിജയൻ മേനോൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സജിത്...