BEYOND THE GATEWAY

ശ്രീവിഷ്ണു സഹസ്രനാമോത്സവ സുവർണ്ണ ജൂബിലി ആഘോഷം 7-ാം ദിവസം കക്കാട് ദേവൻ നമ്പൂതിരിയുടെ ദീപം സമർപ്പണം.

ഗുരുവായൂർ : ശ്രീവിഷ്ണു സഹസ്രനാമോത്സവ സുവർണ്ണ ജൂബിലി ആഘോഷം 7 ദിവസം പിന്നിട്ടപ്പോൾ 1000ൽ പരം ഉരു ശ്രി വിഷ്ണു സഹസ്രനാമം ശ്രീലളിതാ സഹസ്രനാമം എന്നിവ മേച്ചേരി കേശവൻ നമ്പൂതിരി , മഞ്ചിറ കേശവൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ നിരവധി ഭക്തന്മാർ പാരായണം ചെയ്തു 

വേദിയിൽ വത്സല രാമകൃഷ്ണനും സംഘവും ചേർന്ന് തിരുപ്പാവൈ എന്ന തമിഴ് ദിവ്യപ്രബന്ധം പാരായണം ചെയ്തു ദശമം 84. ഋഷികളുടെ സ്തുതി എന്ന വിഷയത്തെക്കുറിച്ച് കുറുവല്ലൂർ ഹരി നമ്പൂതിരിയും ഭരതോപദേശം എന്ന വിഷയത്തെ ആസ്പദമാക്കി ഗുരുവായൂർ മണി സ്വാമിയും പ്രഭാഷണം ചെയ്തു 

വൈകുന്നേരത്തെ വിശേഷാൽ ശ്രീ വിഷ്ണു സഹസ്രനാമ പാരായണത്തിനു മുമ്പായി ക്ഷേത്രം ഓതിക്കനും മുൻ മേശാന്തിയുമായ കക്കാട് ദേവൻ നമ്പൂതിരി ശ്രീവിഷ്ണു സഹസ്രനാമ ദീപം സമർപ്പിച്ചു ക്കൊണ്ട് പാരായണത്തിൽ പങ്കെടുത്തു യജ്ഞം 28 നു ഉച്ചക്ക് ക്ഷേത്രകുളത്തിനു ചുറ്റുമുള്ള നാമജപ ഘോഷയാത്രയോടെ സമാപിക്കും

➤ ALSO READ

പണ്ഡിറ്റ് ഗോപാലൻ നായരുടെ 156 ജയന്തി ഗുരുവായൂരിൽ ആഘോഷിച്ചു

ഗുരുവായൂർ :സനാതന ധർമ്മ സാഹിത്യ സ്വാദ്ധ്യായത്തിലൂടെ മലയാള ഭാഷയ്ക്കും സംസ്കാരത്തിനും പുനരുജ്ജീവനം നൽകിയ മഹാത്മാവായ പണ്ഡിറ്റ് ഗോപാലൻ നായരുട 156-ാംജന്മദിനം  മമ്മിയൂർ ദിവ്യശ്രീ വിജ്ഞാന കേന്ദ്രത്തിൽ ആഘോഷിച്ചു.  പണ്ഡിറ്റ് പി ഗോപാലൻ നായരുടെ ഛായാ...