BEYOND THE GATEWAY

സ്വച്ഛതാ ഹി സേവ ശുചിത്വ കാമ്പയിന്‍റെ ഭാഗമായി ഗുരുവായൂരിൽ സൈക്കിള്‍ റാലി സംഘടിപ്പിച്ചു.

ഗുരുവായൂർ : സ്വച്ഛതാ ഹി സേവ ശുചിത്വ കാമ്പയിന്‍റെ ഭാഗമായി ഗുരുവായുര്‍ നഗരസഭ ശുചിത്വ സന്ദേശ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് സൈക്കിള്‍ റാലി ഫ്ളാഗ് ഓഫ് ചെയ്തു. 

നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എ എം ഷെഫീര്‍ നേതൃത്വം നല്‍കിയ സൈക്കിള്‍ റാലിയില്‍ ജീവ ഗുരുവായൂര്‍ പ്രവര്‍ത്തകര്‍ പങ്കാളികളായി. കൗണ്‍സിലര്‍മാരായ കെ പി ഉദയന്‍, കെ പി എ റഷീദ്, നഗരസഭ സെക്രട്ടറി എച്ച് അഭിലാഷ് കുമാര്‍, ക്ലീന്‍ സിറ്റി മാനേജര്‍ കെ എസ് ലക്ഷമണന്‍, സീനിയര്‍ പബ്ലിക് ഇന്‍സ്പെക്ടര്‍ കണ്ണന്‍ വി കെ, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ രാഖി രഘുനാഥ്, സുജിത്കുമാര്‍ കെ ബി, റിജേഷ് എം ഡി, തുടങ്ങിയവര്‍ സന്നിഹിതരായി. 

മഞ്ജുളാല്‍ പരിസരത്തുളള സ്വച്ഛതാ സ്ക്വയറില്‍ നിന്ന് ആരംഭിച്ച റാലി ഔട്ടര്‍റിങ്ങ് റോഡ് ചുറ്റി ടൗണ്‍ഹാളില്‍ സമാപിച്ചു. 2024 സെപ്തംബര്‍ 17 മുതല്‍ ഒക്ടോബര്‍ 2 വരെ നടക്കുന്ന ഈ വര്‍ഷത്തെ കാമ്പയിന്‍റെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളില്‍ നടക്കുന്നതാണെന്ന് ഗുരുവായൂര്‍ നഗരസഭ ചെയർമാൻ  എം കൃഷ്ണദാസ് പറഞ്ഞു. 

➤ ALSO READ

ഗുരുവായൂർ സൂപ്പർ ലീഗ്; ജഴ്സി, തീം സോങ്ങ് പ്രകാശനം ചെയ്തു.

ഗുരുവായൂർ:2025 ഏപ്രിൽ 21ന് ആരംഭിക്കുന്ന ഗുരുവായൂർ സൂപ്പർ ലീഗ് ടുർണ്ണമെൻറിൽ പങ്കെടുക്കുന്ന 10 ടീമുകളുടേയും ജഴ്സി ലോഞ്ച് ചെയ്തു. മുൻ ദേശീയ ഫുട്ബോൾ താരം മുഹമ്മദ് ഷഫീക്ക് നിർവഹിച്ചു. വീജീഷ് മണി സംവിധാനം ചെയ്ത...