ഗുരുവായൂർ : സ്വച്ഛതാ ഹി സേവ ശുചിത്വ കാമ്പയിന്റെ ഭാഗമായി സ്ക്കൂള് കോളേജ് വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജിന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.
നഗരസഭ പരിധിയിലുളള സ്ഥാപനങ്ങള്‍ നഗരസഭയുടെ ശുചിത്വമാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നും ഒക്ടോബര്‍ 1 ന് വൈകീട്ട് സംഘടിപ്പിക്കുന്ന ലക്ഷം ശുചിത്വദീപം തെളിയിക്കല്‍ പരിപാടിയില്‍ പങ്കാളികളാകണമെന്നും അഭ്യര്‍ത്ഥിച്ചു. സ്ക്കൂള് കോളേജുകളില്‍ പ്ലാസ്റ്റിക്/ഒറ്റതവണ ഉപയോഗിക്കാവുന്ന സാധനങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കി പുനരുപയോഗിക്കാവുന്ന സാധനങ്ങള്‍ ഉപയോഗിക്കുന്നതിനും അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ സ്ഥിരം സമിതി അദ്ധ്യക്ഷരായ എ എം ഷെഫീര്‍, ഷൈലജ സുധന്, ബിന്ദു അജിത്കുമാര്‍, എ സായിനാഥന്‍, നഗരസഭ സെക്രട്ടറി എച്ച് അഭിലാഷ്കുമാര്‍, ക്ലീന്‍ സിറ്റി മാനേജര്‍ കെ എസ് ലക്ഷ്മണന് തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു.
2024 സെപ്തംബര്‍ 17 മുതല്‍ ഒക്ടോബര്‍ 2 വരെ നടക്കുന്ന ഈ വര്‍ഷത്തെ കാമ്പയിന്റെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളില്‍ നടക്കുന്നതാണ്.