BEYOND THE GATEWAY

ഗുരുവായൂർ ശ്രീ കൃഷ്ണ കോളേജിൽ പ്രൊഫ എം എസ് മേനോൻ ജന്മശതാബ്ദി പ്രഭാഷണം

ഗുരുവായൂർ : ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ സംസ്കൃത വിഭാഗവും പ്രൊഫ എം എസ് മേനോൻ അനുസ്മരണ സമിതിയും സംയുക്തമായി സംഘടിപ്പിച്ച പ്രൊഫ എം എസ് മേനോൻ ജന്മശതാബ്ദി പ്രഭാഷണ പരമ്പര  ഉദ്ഘാടനവും.പ്രഥമ പ്രഭാഷണവും പ്രൊഫ എം വി നാരായണൻ നിർവ്വഹിച്ചു 

” ആധുനിക സമൂഹത്തിൽ സംസ്കൃത പഠനത്തിന്റെ പ്രസക്തി ” എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം .സമസ്ത വിജ്ഞാന ശാഖകളിലും സംസ്കൃത പഠനം എങ്ങനെ പ്രസക്തമാകുന്നുവെന്നും  അന്തർ ഭാഷാ- അന്തർ വൈജ്ഞാനിക മേഖകളിൽ നടക്കുന്ന പഠനങ്ങൾക്ക് സംസ്കൃതത്തിലെ അറിവുകൾ പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. 

ചടങ്ങിൽ ഗുരുവായൂർ ദേവസ്വം ചെയർമാർ ഡോ വി കെ വിജയൻ അധ്യക്ഷത വഹിച്ചു. പ്രൊഫ പി സി മുരളീ മാധവൻ ,ഡയറക്ടർ, കാന്തളൂർശാല ആമുഖഭാഷണം നടത്തി. ഡോ പി എസ് വിജോയ് , പ്രിൻസിപ്പാൾ ശ്രീകൃഷ്ണാ കോളേജ് വിശിഷ്ടാതിഥിയെ ആദരിച്ചു. ഡോ എ എം റീന മലയാള വിഭാഗം അധ്യക്ഷ , ഹബീബ് കോളേജ് യൂണിയൻ പ്രതിനിധി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഡോ ലക്ഷ്മി ശങ്കർ സംസ്കൃത വിഭാഗം അധ്യക്ഷ സ്വാഗതവും , സത്യനാഥൻ അനുസ്മരണ സമിതി കൺവീനർ നന്ദിയും പറഞ്ഞു

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...