BEYOND THE GATEWAY

ഗുരുവായുരിൽ ലോഡ്ജിലെ കിണറ്റിൽ കുട്ടി വീണു മരിച്ച സംഭവം; യൂത്ത് കോൺഗ്രസ്‌ നഗരസഭ മാർച്ച്‌ നടത്തി.

ഗുരുവായൂർ : ക്ഷേത്ര ദർശനത്തിനെത്തിയ കുടുംബത്തിലെ പതിനാലു്കാരന് ലോഡ്ജിലെ കിണറ്റിൽ വീണു മരണപ്പെട്ടതിൽ  പ്രതിഷേധിച്ച്  യൂത്ത് കോൺഗ്രസ്‌  നഗരസഭ  ഓഫീസിലേക്ക്   മാർച്ച്‌ നടത്തി. മാർച്ച് നഗരസഭ ഓഫീസിന് സമീപം ബാരിക്കേഡുകൾ വെച്ച് പോലീസ് തടഞ്ഞു. കെ പി സി സി സെക്രട്ടറി സി സി ശ്രീകുമാർ മാർച്ച് ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ ക്ഷേത്ര വരവിനേക്കാൾ വരുമാനം ഇത്തരം നടപടികൾക്ക് നേതൃത്വം നൽകുന്ന മാഫിയ സംഘങ്ങളെ നിയന്ത്രിക്കുന്ന ഭരണ വർഗ്ഗ പ്രസ്ഥാനത്തിനാണെന്ന് ഉദ്‌ഘാടകൻ സി സി ശ്രീകുമാർ അഭിപ്രായപ്പെട്ടു.

മണ്ഡലം പ്രസിഡണ്ട് കെ കെ രജ്ജിത്ത് അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിമാരായ സി എസ് സൂരജ്, നിഖിൽ ജി കൃഷ്ണൻ നേതാക്കളായ അരവിന്ദൻ പല്ലത്ത്, കെ പി ഉദയൻ, ആർ രവികുമാർ, തബ്ഷീർ മഴുവഞ്ചേരി, വി എസ് നവനീത്, റിഷി ലാസർ, സ്വാതി, ജീഷ്മ സുജിത്, കെ വി ഷാനവാസ്, ഒ കെ ആർ മണികണ്ഠൻ, ആന്റോ തോമസ്, ബാലൻ വാറണാട്ട്, കെ വി സത്താർ, കെ പി എ റഷീദ്, വി കെ സുജിത്, കെ എം ശിഹാബ് , അരുൺ എ ആർ, ശിവൻ പാലിയത്ത്, സ്റ്റീഫൻ ജോസ്, പ്രതീഷ് ഓടാട്ട്, എ കെ ഷൈമിൽ, കെ ബി വിജു എന്നിവർ സംസാരിച്ചു.

പ്രതിഷേധ മാർച്ചിന് ശിഹാബ് മണത്തല, ഫദിൻ രാജ് ഹുസൈൻ, വിശാഖ് കടപ്പുറം, ഹിഷാം കപ്പൽ ജെയ്സൺ ആന്റോ, പി കെ ഷനാജ്, ഡിപിൻ ചാമുണ്ഡേശ്വരി, രജിത ടി, ശ്രീനാഥ് പൈ, കൃഷ്ണദാസ് പൈക്കാട്ട്, ശ്രീക്കുട്ടൻ, കൃഷ്ണദാസ്‌ നെന്മിനി, മുഹമ്മദ് റാഫി എന്നിവർ നേതൃത്വം നൽകി.

➤ ALSO READ

കോട്ടപ്പടി സെന്റ്. ലാസ്സേഴ്സ് ദേവാലയത്തിൽ ഉയിർപ്പ് തിരുന്നാൾ ആചരിച്ചു.

ഗുരുവായൂർ: കോട്ടപ്പടി സെന്റ്. ലാസ്സേഴ്സ് ദേവാലയത്തിൽ രാത്രി 11:30ന് ഉയർപ്പിന്റെ തിരുക്കർമ്മങ്ങൾ ആരംഭിച്ചു. വികാരി റവ ഫാ ഷാജി കൊച്ചുപുരയ്ക്കൽ മുഖ്യ കാർമികത്വം വഹിച്ചു. അസിസ്റ്റന്റ് വികാരി റവ.ഫാ. തോമസ് ഊക്കൻ, റവ...